യു.കെ. പാര്‍ലമെന്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം
ലണ്ടന്‍: യു.കെ. പാര്‍ലമെന്റിലെ പുരോഗമന വാദികളായ അംഗങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്തീയ പ്രാര്‍ത്ഥന പാരമ്പര്യമായ ഹൌസ് ഓഫ് കോമണ്‍സില്‍ ദൈനംദിന പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാനുള്ള ഒരു ഔപചാരിക ആഹ്വാനം അവതരിപ്പിച്ചു.
പ്രാര്‍ത്ഥനകള്‍ മതസ്വാതന്ത്ര്യത്തിന്റെയും മതത്തില്‍നിന്നും വിട്ടു നില്‍ക്കുന്നതിന്റെയും തത്വത്തെ ബഹുമാനിക്കുന്ന ഒരു സമൂഹവുമായി പൊരുത്തപ്പെടുന്നില്ല എന്നു പറഞ്ഞു ലേബര്‍ പാര്‍ട്ടി എംപി നീല്‍ ഡങ്കന്‍ ജോര്ദാണ് ഈ ശ്രമത്തിനു നേതൃത്വം നല്‍കിയത്.
ഔപചാരിക സെക്ഷനുകളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ നീക്കം ചെയ്യണണെന്ന് അഭ്യര്‍ത്ഥിച്ച് കോമണ്‍സ് മോഡണൈസേഷന്‍ കമ്മറ്റിക്ക് ഒരു പ്രമേയം സമര്‍പ്പിക്കുകയും എഴുതുകയും ചെയ്തു.
ഈ സംരംഭത്തിന് വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് ഡങ്കന്‍ ജോര്‍ദാന്‍ അവകാശപ്പെടുന്നു.
ദിവസത്തിന്റെ തുടക്കത്തില്‍ പ്രാര്‍ത്ഥന തുടങ്ങുന്നത് കാലഹരണപ്പെട്ട ഒരു ആചാരമായി തോന്നുന്നു. എംപി പറയുന്നു. 1558 മുതല്‍ പാര്‍ലമെന്റ് ആംഗ്ളിക്കന്‍ സഭയുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്.
ചാള്‍സ് രണ്ടാമന് രാജാവിന്റെ ഭരണകാലത്താണ് നിലവിലെ സംവിധാനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

