സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന

സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന

Asia Breaking News

സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന

ലോകത്തിന്റെ സമസ്ത മേഖലകളിലും എഐയുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ചൈന വ്യത്യസ്തമായൊരു വിപ്ളവത്തിനു കളമൊരുക്കുകയാണ്.

കുട്ടികളുടെയും, യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ വ്യാപകമായിട്ട് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

സാമൂഹിക ഉല്‍ക്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നല്‍കാനും സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കുന്ന ചൈനീസ് കുട്ടികളുടെയും യുവാക്കളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2024 മെയ് മുതല്‍ ഗിനിപന്നിയെപ്പോലെ തോന്നിപ്പിക്കുന്ന സ്മാര്‍ട്ട് പെറ്റ് ബൂബൂ 1000 യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായും സൌത്ത് ചൈന മോണിംഗ് പോസ്റ്റ് വെളിപ്പെടുത്തി.

സ്കൂളിലും ചുറ്റുപാടിലും സൌഹൃദങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ താന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അത് തന്നെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്നുവെന്നുമാണ് 19 കാരിയായ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ തന്റെ ജീവിതത്തിലേക്ക് സ്മാര്‍ട്ട് പെറ്റ് ബൂബു കടന്നുവന്നതോടെ താന്‍ കൂടുതല്‍ സന്തോഷവതിയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്റെ സന്തോഷങ്ങള്‍ പങ്കുവെയ്ക്കാന്‍ കൂട്ടിനൊരാള്‍ ഇപ്പോള്‍ ഉള്ളതായി തോന്നിത്തുടങ്ങി.

മാത്രമല്ല ഈ പെണ്‍കുട്ടിയെപ്പോലെ നിരവധി യുവാക്കള്‍ സ്മാര്‍ട്ട് വളര്‍ത്തു മൃഗങ്ങളെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.