ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയുടെ ആക്രമണത്തിനരയായ യുവാവിന്റെ സംസാരശേഷി നഷ്ടമായി
ഇസ്ളാം മത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവാവിന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്നതില്‍ വിരോധമുണ്ടായിരുന്ന ഭാര്യയുടെ ആക്രമണത്തില്‍ സംസാരശേഷി നഷ്ടമായി.
സൊമാലിയായിലെ ലോവര്‍ ജൂബ മേഖലയിലെ ഒരു പട്ടണത്തില്‍ ജനുവരി 20-ന് അബ്ദുള്ള ദമദാന്‍ (35) എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. 2020-ല്‍ ദമദാന്‍ ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിക്കുകയും ഒരു രഹസ്യ ദൈവസഭാ കൂട്ടായ്മയില്‍ അംഗമാകുകയും ചെയ്തു.
ഡിസംബര്‍ 25-ന് പ്രദേശത്തെ രഹസ്യ പ്രാര്‍ത്ഥന സെല്‍ ഗ്രൂപ്പുകളില്‍ ഒന്നില്‍ ദമദാനും തന്റെ നാലു കുട്ടികളും പങ്കെടുത്തു. ഭാര്യ എതിര്‍പ്പു പ്രകടിപ്പിച്ചു വിട്ടുനിന്നു.
അന്നു രാത്രിയില്‍ ദമദാനും ഭാര്യയും ക്രിസ്തു മാര്‍ഗ്ഗവും ഇസ്ളാം വിശ്വാസവും തമ്മില്‍ ചൂടേറിയ തര്‍ക്കത്തിനിടയാക്കി. ഭര്‍ത്താവ് ക്രിസ്തു വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തില്‍ മടങ്ങി വരണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചു.
ഇതിനു വഴങ്ങാതെ വന്നപ്പോള്‍ മേലാല്‍ ഈ വീട്ടില്‍ താമസിച്ചുകൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ശഠിച്ചു.
ജനുവരി 20-ന് ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയപ്പോള്‍ ഒരു ക്രിസ്ത്യന്‍ സുഹൃത്ത് ദമദാന്റെ വീട്ടില്‍ വന്നു. ഇരുവരും കുറച്ചു സമയം പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും ഏര്‍പ്പെട്ടു.
വൈകിട്ട് 5 മണിയോടെ സുഹൃത്ത് പോയി. 6.30-ന് ദമദാന്റെ ഭാര്യ തിരികെയെത്തിയപ്പോള്‍ കുട്ടികളിലൊരാള്‍ പ്രാര്‍ത്ഥനയെക്കുറിച്ചും ബൈബിള്‍ വായനയെക്കുറിച്ചും മാതാവിനോടു പറഞ്ഞു. ഇതുകേട്ട ആ സ്ത്രീ കോപാകുലയായി. അവര്‍ കനത്ത ഒരു ലോഹവസ്തുകൊണ്ട് ഭര്‍ത്താവിനെ അടിച്ചു. അടിയുടെ ആഘാതത്താല്‍ ദമദാന്‍ ബോധരഹിതനായി.
പിറ്റേ ദിവസം അതിരാവിലെ ഭാര്യ വീടുവിട്ടുപോയി. ബോധം തിരിച്ചുകിട്ടിയ ദമദാന്‍ ഫോണ്‍ റിംഗ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി.
അദ്ദേഹം ആംഗ്യഭാഷയില്‍ മക്കളോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആ നമ്പരില്‍ വിളിച്ചു. ഒരു മണിക്കൂറിനുശേഷം ഒരു പാസ്റ്റര്‍ സ്ഥലത്തെത്തി. ദമദാനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ദമദാന്റെ ഭാര്യയും എത്തി.
ചീത്ത മതം, ചീത്ത മതം ഇവിടെനിന്നു കൊണ്ടുപോകു എന്നു ആക്രോശിച്ചു. ദമദാന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ദേഹമാസകലം രക്തം വാര്‍ന്നിരുന്നു. ഉടന്‍ തന്നെ പാസ്റ്റര്‍ കാറില്‍ ആശുപത്രിയിലെത്തിച്ചു.
ലോഹ വസ്തുവിന്റെ പ്രഹരത്തില്‍ ദമദാന് സംസാരശേഷി നഷ്ടമായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി പാസ്റ്റര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു. ദമദാന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ക്ക് 11,8,6,3 വയസുള്ള നാല് കുട്ടികളുണ്ട്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

