ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

Breaking News Global

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

രണ്ടു വര്‍ഷം മുമ്പ് മിഷന്‍ ക്രൈ എന്ന സുവിശേഷ സംഘടന പാക്കിസ്ഥാനിലെ ഒസാമ ബിന്‍ലാദന്‍ താമസിച്ചിരുന്ന വീടിന്റെ പരിസര ഭവനങ്ങളില്‍ 2000 ബൈബിളുകള്‍ വിതരണം ചെയ്തിരുന്നു.

അതിനു 1 വര്‍ഷത്തിനുശേഷം നൂറിലധികം ആളുകള്‍ പുതുതായി തങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമര്‍പ്പിക്കുന്ന അനുഭവത്തിലേക്ക് എത്തി.

അതിനുശേഷം മിഷന്‍ ക്രൈ മിഷണറിമാര്‍ വീണ്ടും അതേ പ്രദേശത്തുള്ള കൂടുതല്‍ ഭവനങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്തു. ഇതുവരെ 200 പേര്‍ കൂടി ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു.

ഒസാമ ബിന്‍ ലാദന്റെ ഒളിത്താമസ സ്ഥലമായ അബോട്ടോബാദിലെ വിജയകരമായ സുവിശേഷ പ്രവര്‍ത്തനം പോലെ കറാച്ചി, ക്വാറ്റ, ലാഹോര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും ദൈവവചനം പങ്കുവെച്ചു.

അവിടങ്ങളില്‍ 600 പേര്‍ക്ക് ബൈബിളുകള്‍ നല്‍കാനായി. 200 പേര്‍ യേശുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കാന്‍ അറിയിക്കുകയും ചെയ്തതായി പ്രൊജക്ട് ലീഡര്‍ വൂള്‍ഫോര്‍ഡ് പറഞ്ഞു.

എല്ലായിടത്തും അനുകൂലമായൊരു സാഹചര്യമല്ലായിരുന്നു. അടിച്ചമര്‍ത്തലും ആക്രമണങ്ങളും നേരിട്ടു.

ഒരു മിഷണറിയെ ക്രൂരമായി ആക്രമിക്കുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇതിന്റെയൊക്കെ നടുവില്‍ കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.