യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

Asia Breaking News USA

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു
യു.എസില്‍ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കാനും യഹൂദ വിരുദ്ധ വാദം നേരിടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു.

ഹമാസ് അനുകൂല പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും താമസക്കാരായ വിദേശികളെയും നാടുകടത്തുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആന്റിസെമറ്റിസിസത്തെ ചെറുക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ യിസ്രായേലിന്റെ തിരിച്ചടിയെത്തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരുന്നത്.

ഹമാസിന്റെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അത്ഭുതപൂര്‍വ്വമായ യഹൂദ വിരുദ്ധ വിവേചനത്തിന്റെയും നശീകരണത്തിന്റെയും ആക്രമണത്തിന്റെയും എക്സിക്യൂട്ടീവ് ഓര്‍ഡര്‍ അപലപിക്കുന്നു. പ്രത്യേകിച്ച് കാമ്പസുകളില്‍ യഹൂദ വിര്‍ദ്ധ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്നത്.

യഹൂദ വിദ്യാര്‍ത്ഥികള്‍ വിവേചനം, കാമ്പസ് സൌകര്യങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ എങ്ങനെ നേരിട്ടുവെന്നും ഇത് എടുത്തു കാണിക്കുന്നു.

യഹൂദ വിരുദ്ധതയെ ശക്തമായി ചെറുക്കുമെന്നും യഹൂദ വിരുദ്ധ പീഢനത്തിനും അക്രമത്തിനും ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യാനും നീക്കം ചെയ്യാനും ലഭ്യവും ഉചിതമായതുമായ എല്ലാ നിയമ ഉപദേശങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഇതോടനുബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ ശുപാര്‍ശകള്‍ നല്‍കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.