യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

Asia Breaking News Middle East

യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

ഷീലോയ്: 2022 സെപ്റ്റംബറില്‍ യിസ്രായേലില്‍ അഞ്ച് ചുവന്ന പശുക്കിടാങ്ങളുടെ വരവ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തിലേറെയായിട്ടും ഒരു അത്ഭുത കാഴ്ചയായി ആ പശുക്കിടാക്കള്‍ ഷീലോയില്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്.

പുരാതന ശീലോവിലെ സന്ദര്‍ശക കേന്ദ്രത്തിന്റെ മാനേജരാണ് മോറിയ ഷപീറ. അവര്‍ എന്തുകൊണ്ടാണ് ചുവന്ന പശുക്കിടാവുകള്‍ ഇത്രയേറെ പ്രാധാന്യത അര്‍ഹിക്കുന്നതെന്ന് സന്ദര്‍ശകരോട് വിശദീകരിക്കുന്നു.

ഇവിടെ 2000 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ശീലോവില്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചുവന്ന പശുക്കിടാക്കള്‍ ഉണ്ടായി. അത് ശരിക്കും ആവേശകരമായ ഒരു അനുഭവമാണ്.

ഒരു വ്യക്തി യെരുശലേം ദൈവാലയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജീവന്റെ ഭവനം എന്നു വിശേഷിപ്പിക്കുന്നിടത്ത് ആ വ്യക്തി ചുവന്ന പശുക്കിടാവിന്റെ ബലി കഴിച്ച ചാരം ഉപയോഗിച്ച് ഒരു ആത്മീയ പ്രക്രീയയിലൂടെ കടന്നു പോകണം.

അതായത് മരണത്തില്‍നിന്ന് ഒരാളെ ശുദ്ധീകരിക്കാനുള്ള ശുദ്ധീകരണ പ്രക്രീയയാണിത്. ഷപീറ വിവരിക്കുന്നു.

സംഖ്യാ പുസ്തകം 19-മത്തെ അദ്ധ്യായത്തില്‍ ഇത് വിവരിക്കുന്നു. അത്രയേറെ പ്രാധാന്യമുണ്ട് ചുവന്ന പശുക്കിടാങ്ങള്‍ക്ക്. 2023 ഒക്ടോബര്‍ 7-നു നടന്ന ആക്രമണത്തിനു ഹമാസ് പോലും ചുവന്ന പശുക്കിടാങ്ങളുടെ സംരക്ഷണത്തെ കുറ്റപ്പെടുത്തിയിരുന്നു.

മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ യെരുശലേമിലെ അല്‍ അഖ്സ മസ്ജിദ് ഇല്ലാതാകുമെന്നാണ് അവരുടെ ഭയം. ബൈബിളിലെ പരാമര്‍ശം പോലെ ചുവന്ന പശുക്കിടാക്കള്‍ വളരെ പ്രധാനമാണ്.

ഇവയെ പരിപാലിക്കാനായി യു.എസിലെ വടക്കന്‍ ഇന്‍ഡ്യാനയില്‍നിന്നുള്ള കര്‍ഷകനായ ലാറി ബോണ്‍ട്രേജര്‍ ഉണ്ട്. അദ്ദേഹം ആവേശത്തോടെ വ്യക്തമാക്കുന്നു.

എന്റെ അടുത്ത പോയിന്റ് വൈക്കോല്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു കര്‍ഷകനെ കണ്ടെത്തണം അതായത് പൂക്കളും ഇലകളും എല്ലാം അവയില്‍ തങ്ങി നില്‍ക്കും.

അങ്ങനെയാണ് പശുവിനും ഇഷ്ടം. ഇവിടെ എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും ചുവന്ന പശുക്കിടാക്കളെ കാണാന്‍ എത്തുന്നവര്‍ അനേകരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.