ക്രിസ്ത്യാനികള്‍ക്കുള്ള തടവു ശിക്ഷകളുടെ എണ്ണത്തിലും ദൈര്‍ഘ്യത്തിലും ഗണ്യമായ വര്‍ദ്ധനവ്
2023-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്കിയ തടവുശിക്ഷകളുടെ എണ്ണത്തിലും ദൈര്‍ഘ്യത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്.
‘ദി ടിപ്പ് ഓഫ് ദി ഐസ്ബര്‍ഗ്’ എന്ന തലക്കെട്ടില്‍ ഓപ്പണ്‍ ഡോര്‍സ്, സിഎസ്ഡബ്ളിയു മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ എന്നിവയുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ 50 രാജ്യങ്ങളില്‍ 2025-ലെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് ഇറാന്.
2023-ല്‍ 22 ക്രിസ്ത്യാനികള്‍ക്ക് ആകെ 43.5 വര്‍ഷം തടവ് വിധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 96 ക്രൈസ്തവര്‍ക്ക് 260 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചു.
ദീര്‍ഘമായ വ്യക്തിഗത ശിക്ഷകളില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായി. അഞ്ച് ക്രിസ്ത്യാനികള്‍ക്ക് 10 വര്‍ഷത്തെ തടവും മറ്റൊരാള്‍ക്ക് 15 വര്‍ഷത്തെ തടവും ലഭിച്ചു.
എല്ലാം അവരുടെ വിശ്വാസവുമായോ മതപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആണ്.
സാമ്പത്തിക സംഭാവനകള്‍, ചാരിറ്റബിള്‍ സഹായം, സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ദശാംശം നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാനിലെ വിപ്ളവ കോടതികള്‍ കുറ്റകരമാക്കിയിരിക്കുന്നു.

