കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

Asia Breaking News

കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

ബീജിംഗ്: പരീക്ഷണ ശാലയില്‍ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്.

15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനേക്കാള്‍ 7 മടങ്ങ് കൂടുതല്‍ താപനിലയിലാണ് ചൈനയുടെ കൃത്രിമ സൂര്യന്‍ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അണു സംയോജന പ്രക്രീയയിലൂടെയാണ് (ന്യൂക്ളിയര്‍ ഫ്യൂഷന്‍) കൃത്രിമ സൂര്യനെ വന്‍ തോതിലുള്ള ഊര്‍ജ്ജ നിലയിലേക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യഥാര്‍ത്ഥ സൂര്യനിലും അണു സംയോജന പ്രക്രീയയിലൂടെയാണ് താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ഭാവിയില്‍ പരിധിയില്ലാത്ത ഊര്‍ജ്ജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള പരിശ്രമത്തിലാണ് ചൈന.

കിഴക്കന്‍ ചൈനീസ് നഗരമായ ഹെഫിയിലെ എക്സ്പെരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്ടിംങ് ടൊകാമാറ്റ് (ഇഎഎസ്റ്റി) എന്ന പരീക്ഷണ ശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്.

ഹൈഡ്രജന്‍, ഡ്യൂട്ടീരിയം, ഗ്യാസ് എന്നിവയാണ് ഇതിനായി ഇന്ധനമായി ഉപയോഗിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.