അതിവേഗം വളരുന്ന രണ്ട് സഭയുടെ പാസ്റ്റര്‍മാര്‍ക്ക് വെടിയേറ്റു

അതിവേഗം വളരുന്ന രണ്ട് സഭയുടെ പാസ്റ്റര്‍മാര്‍ക്ക് വെടിയേറ്റു

Breaking News Top News

അതിവേഗം വളരുന്ന രണ്ട് സഭയുടെ പാസ്റ്റര്‍മാര്‍ക്ക് വെടിയേറ്റു
വിയറ്റ്നാമിലെ സെന്‍ട്രല്‍ റിജനില്‍ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ അടുത്തിടെ രണ്ട് സ്വതന്ത്ര ഹൌസ് ചര്‍ച് പാസ്റ്റര്‍മാര്‍ക്ക് വെടിയേറ്റു.

വിയറ്റ്നാം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഈഡ് പീപ്പിള്‍ ഗ്രൂപ്പിന്റെയും ലീഡ് ഹൌസ് ചര്‍ച്ചുകളുടെയും ഭാഗമായി ശുശ്രൂഷിക്കുന്ന 62 കാരനായ പാസ്റ്റര്‍ വൈ ഹമദ് അയൂനും, 57 കാരനായ വൈ ഫോ എബിനുമാണ് വെടിവെയ്പില്‍ പരിക്കേറ്റത്.

രജിസ്റ്റര്‍ ചെയ്യാത്ത ഹൌസ് ഗ്രൂപ്പുകളുടെ നേതാക്കളെയും അംഗങ്ങളെയും പ്രാദേശിക, കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉപദ്രവിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

പ്രത്യേകിച്ച് അവര്‍ വിയറ്റ്നാം സര്‍ക്കാര്‍ അനുമതി നല്‍കിയ സുവിശേഷ വിഹിത സഭകളുടെ ഭാഗമല്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യാത്ത സഭാ പ്രവര്‍ത്തനത്തിനാണ് തങ്ങള്‍ക്കെതിരായ ആക്രമണത്തിനു കാരണമെന്ന് രണ്ടു പാസ്റ്റര്‍മാരും പറഞ്ഞു.

മോട്ടോര്‍ ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച രണ്ടു പേര്‍ റബ്ബര്‍ ബള്ളറ്റുകള്‍ ഉപയോഗിച്ച് പാസ്റ്ററെ വെടിവച്ചു. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാസ്റ്റര്‍ അയൂണ്‍ മുമ്പ് ഒമ്പതു വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. ഈ പ്രദേശം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

നാടുവിട്ടാല്‍ അധികാരികളെ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ പാസ്റ്റര്‍ എബിന്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കാലിനു വെടിയേറ്റത്.

ഗുരുതരമായ മുറിവുണ്ടാക്കി. തന്റെ സഭയില്‍ 200 ഓളം അംഗങ്ങളുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭകളുടെ ശുശ്രൂഷകരെ സമാന രീതിയില്‍ വെടിവെച്ചു പരിക്കേല്‍പ്പിക്കുന്നതും ഇപദ്രവിക്കുന്നതും വര്‍ദ്ധിച്ചുവരികയാണെന്ന് ഇരുവരും പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.