രാത്രി മുഴുവനും ഫാനിട്ടു കിടന്നാലുള്ള ആരോഗ്യ പ്രശ്നം
ഉറങ്ങുമ്പോള്‍ സ്ഥിരമായി ഫാനിട്ട് കിടക്കുന്നവരാണ് അധികവും. എസി ഉണ്ടെങ്കില്‍ പോലും ചിലര്‍ക്ക് ഫാന്‍ കൂടിയില്ലെങ്കില്‍ പറ്റില്ല.
എന്നാല്‍ രാത്രി മുഴുവന്‍ ഫാന്‍ കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ശ്വാസ തടസം ആസ്തമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
അതുപോലെ ഫാനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളില്‍ പ്രവേശിക്കും. ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുന്നത് ചര്‍മ്മം വല്ലാതെ വരളാന്‍ ഇടയാക്കും. ഇത് ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിക്കാനും നിര്‍ജ്ജലീകരിക്കാനും ഇടയാക്കുന്നു.
ചില സമയങ്ങളില്‍ കടുത്ത ശരീര വേദനയും അനുഭവപ്പെടും. കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.
അഥവാ രാത്രി മുഴുവനും ഫാനിട്ട് ഉറങ്ങണമെങ്കില്‍ ആ റൂമില്‍ നിര്‍ബന്ധമായും ഒരു വെന്റിലേഷന്‍ എങ്കിലും ഉറപ്പാക്കേണ്ടതുണ്ട്.

