ഹെര്‍മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി യിസ്രായേല്‍

ഹെര്‍മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി യിസ്രായേല്‍

Asia Breaking News Europe

ഹെര്‍മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി യിസ്രായേല്‍

ബാഷാര്‍ അല്‍-ആസാദ് ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ചയ്ക്കിടയില്‍ യിസ്രായേലിന്റെ തന്ത്രപ്രധാനമായ ജാഗ്രത. വിമതരുടെ കൈകളില്‍ എത്താനിടയുള്ള സിറിയന്‍ സേനയുടെ ആയുധങ്ങളെ ഞായറാഴ്ച യിസ്രായേല്‍ നിര്‍വ്വീര്യമാക്കി.

യിസ്രായേല്‍ വ്യോമോസേനയുടെ ജറ്റുകള്‍ സിറിയയിലുടനീളമുള്ള ഡസന്‍കണക്കിനു ആയുധശാലകള്‍ തകര്‍ത്തു.

സൈനികവല്‍ക്കരിക്കപ്പെട്ട ബഫര്‍ സോണ്‍ വികസിപ്പിക്കുന്നതിനും അതിര്‍ത്തിയിലെ പ്രധാന പ്രതിരോധ സ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി യിസ്രായേല്‍ ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ സിറിയന്‍ ഭാഗവും സുരക്ഷിതമാക്കി.

നൂതന മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, വ്യോമോ പ്രതിരോധ സംവിധാനങ്ങള്‍, ആയുധ നിര്‍മ്മാണ സൌകര്യങ്ങള്‍, രാസായുധങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഡസന്‍കണക്കിനു യിസ്രായേലി വ്യോമസേന ജെറ്റുകള്‍ തീവ്രമായ ആക്രമണം നടത്തിയതായി പ്രതിരോധ സ്രോതസ്സുകളും വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു.

തലേദിവസം രാത്രി സിറിയന്‍ സൈന്യം ഉപേക്ഷിച്ച മിസൈലുകളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും, യുദ്ധ ഉപകരണങ്ങളുടെയും സേഖരം നാമാവശേഷമാക്കി.

ദമാസ്ക്കസിലെ മെസെഹ് എയര്‍ ബേസിലെ വെടിമരുന്ന് ഡിപ്പോകളെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു.

പിന്നീട് ഒരു സുരക്ഷാ സമുച്ചയത്തെയും സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തെയും ആക്രമിച്ചു. യിസ്രായേലിനും സിറിയയ്ക്കും ഇടയിലുണ്ടായിരുന്ന ബഫര്‍ സോണിന്റെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.