പറക്കും ടാക്സി ഇനി ബംഗളുരുവിലും

പറക്കും ടാക്സി ഇനി ബംഗളുരുവിലും

Breaking News India

പറക്കും ടാക്സി ഇനി ബംഗളുരുവിലും
ബംഗളുരുവിലെ ട്രാഫിക് തിരക്കുകളില്‍ അകപ്പെടാതെ ഇനി ടാക്സിയില്‍ പറക്കാം.

ഹെലികോപ്റ്റര്‍ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികള്‍ താമസിയാതെ ബംഗളുരുവിലും യഥാര്‍ത്ഥ്യമാകുകയാണ്.

ബംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നു കെംപഗൌഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രേണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നത്.

വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്നാല്‍ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റര്‍ ദൂരം വെറും 20 മിനിറ്റിനുള്ളില്‍ താണ്ടാന്‍ കഴിയും. ഒരേ സമയം 7 പേര്‍ക്ക് യാത്ര ചെയ്യാം.

വിനോദ സഞ്ചാരികളെയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നുവരെ വര്‍ഷം കൂടി കാത്തിരിക്കണം.

ബംഗളുരുവിനു പുറമേ രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സര്‍വ്വീസ് ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗര യാത്രയില്‍ വന്‍ മാറ്റം സംഭവിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.