ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍

ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍

Asia Breaking News Middle East

ഗാസ്സ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം എടുക്കുമെന്ന് യു.എന്‍

വാഷിംഗ്ടണ്‍: യിസ്രായേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഗാസയിലെ സമ്പദ് വ്യവസ്ഥ പഴയ നിലയിലേക്ക് എത്തണമെങ്കില്‍ 350 വര്‍ഷം വേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

യുദ്ധത്തിനു മുമ്പ് തന്നെ ഗാസയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. ഒക്ടോബര്‍ 7-നു ഹമാസ് നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു.

കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗാസയെ വലച്ചു.

ഭക്ഷ്യ വസ്തുക്കളും ആരോഗ്യ സേവനങ്ങള്‍ പോലും ഗാസയില്‍ ലഭിക്കാതെയായി. യു.എന്‍-ന്റെ കണക്കു പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം ഇടിഞ്ഞു.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും സേവന മേഖലയില്‍ 76 ശതമാനവും ഇടിവുണ്ടായി. തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 81.7 ശതമാനമായി ഉയര്‍ന്നു.

ഗാസയില്‍ ഇനിയും ആക്രമണം തുടരുകയാണെങ്കില്‍ സ്ഥിതി വീണ്ടും രൂക്ഷംആകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായാലും 2007 മുതല്‍ 2022 വരെയുള്ള അവസ്ഥയിലേക്ക് ഗാസയുടെ സമ്പദ് വ്യവസ്ഥ എത്തണമെങ്കില്‍ 350 വര്‍ഷം വേണ്ടി വരുമെന്നും യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.