ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം

ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം

Asia Breaking News Middle East

ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം

ലെബനനിലെ പള്ളിക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. ആക്രമണ സമയത്ത് യിസ്രായേല്‍ വ്യോമാക്രമണത്തില്‍ കുടിയൊഴിക്കപ്പെട്ട ആളുകള്‍ക്ക് പള്ളി അഭയം നല്‍കിയിരുന്നതായി പ്രാദേശിക ക്രിസ്ത്യന്‍ വൃത്തങ്ങള്‍ എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു.

വ്യോമാക്രമണത്തില്‍ പള്ളിയും അഭയ കേന്ദ്രമായി ഉപയോഗിച്ചിരുന്ന രണ്ട് ഹാളുകളും തകര്‍ന്നു.

ടയറിലെ മെല്‍കൈറ്റ് ഗ്രീക്ക് കാത്തലിക് എപ്പാര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു വൈദികന്റെ വീടും ഇടവക ഓഫീസുകളും ഉള്ള മൂന്നു നില കെട്ടിടവും തകര്‍ന്നു.

മൂന്നാഴ്ച മുമ്പ് ഹിസ്ബുള്ളയ്ക്കെതിരെ യിസ്രായേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ലെബനനിലെ ക്രിസ്ത്യാനികള്‍ അഭയാര്‍ത്ഥികള്‍ക്കായി പള്ളി തുറന്നു കൊടുത്തിരുന്നു.

തന്റെ അതിരൂപതയിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍, ക്രിസ്ത്യന്‍ മുസ്ളീം അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്തിരുന്നു.

ബോംബാക്രമണങ്ങളില്‍നിന്നും പാലായനം ചെയ്യുന്ന മുസ്ളീങ്ങള്‍ ഈ ക്രിസ്ത്യന്‍ ഐക്യദാര്‍ഢ്യം തങ്ങളെ വളരെയധികം സ്പര്‍ശിക്കുന്നുവെന്നും ബെക്കാ താഴ്വരയിലെ ബാല്‍ബെക്-ഡെയര്‍ എല്‍ അഹ്മറിലെ മരോനൈറ്റ് ആര്‍ച്ച് ബിഷപ് ഹന്ന റഹ്വെ പറഞ്ഞു.

ദെയര്‍ എല്‍ അഹ്മരിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓരോ ക്രിസ്ത്യന്‍ കുടുംബങ്ങളും മൂന്നോ നാലോ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ അതായത് 30-നും 60-നും ഇടയില്‍ ആളുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യമരുളുന്ന കുടുംബങ്ങളെ സഹായിക്കാന്‍ അതിരൂപതയ്ക്ക് മുന്നിട്ടിറങ്ങേണ്ടി വന്ന കാരണം എന്‍ജിഒകള്‍ സ്കൂളുകളില്‍ അഭയം പ്രാപിക്കുന്ന കുടിയൊഴിക്കപ്പെട്ട ആളുകളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആര്‍ച്ച് ബിഷപ് പറഞ്ഞു. സാഹചര്യം നിര്‍ണായകരമാണ് എന്നു വിശേഷിപ്പിച്ച് അദ്ദേഹം ഭക്ഷണം, മെത്തകള്‍, പുതപ്പുകള്‍ എന്നിവയുടെ ആവശ്യകത ഏറ്റവും അടിയന്തിരമാണെന്നും പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.