ഭാവിയില്‍ ലോകത്ത് പുരുഷന്മാര്‍ അപ്രത്യക്ഷരാകുമെന്നും സ്ത്രീകള്‍ മാത്രമുണ്ടാകുന്ന അവസ്ഥയുണ്ടാകുമെന്നും പഠനം

ഭാവിയില്‍ ലോകത്ത് പുരുഷന്മാര്‍ അപ്രത്യക്ഷരാകുമെന്നും സ്ത്രീകള്‍ മാത്രമുണ്ടാകുന്ന അവസ്ഥയുണ്ടാകുമെന്നും പഠനം

Breaking News Top News

ഭാവിയില്‍ ലോകത്ത് പുരുഷന്മാര്‍ അപ്രത്യക്ഷരാകുമെന്നും സ്ത്രീകള്‍ മാത്രമുണ്ടാകുന്ന അവസ്ഥയുണ്ടാകുമെന്നും പഠനം

ഭാവിയില്‍ ലോകത്ത് പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന അവസ്ഥയുണ്ടാകുമെന്ന സ്ഥിതിയുണ്ടാകുമെന്നു ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മനുഷ്യ പ്രത്യുത്പാദനത്തിന്റെ ഭാവിയെക്കുറിച്ച് അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പഠനത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. പുരുഷ ലിംഗം നിര്‍ണ്ണയിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായ വൈക്രോമോസോം ക്രമേണ ചുരുങ്ങി ഒടുവില്‍ അപ്രത്യക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ഭാവിയില്‍ പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമായേക്കാം.

പുതിയ ലിംഗഭേദം നിര്‍ണ്ണയിക്കുന്ന പുതിയ ജീനിനെ വികസിപ്പിക്കാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ മറ്റ് പുനരുത്പാദന സംവിധാനങ്ങള്‍ വികസിപ്പിക്കാനോ ഇത് ഗവേഷകരെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രോമോസോം അപ്രത്യക്ഷമാകുന്നതിലൂടെ മനുഷ്യരുടെ പുനരുത്പാദനത്തിന്റെ മുഖം മാറുകയും ജീവി വര്‍ഗങ്ങളുടെ ദീര്‍ഘകാല നിലനില്‍പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ സ്പൈനല്‍ റാറ്റില്‍ എങ്ങനെയാണ് പുരുഷ ലിംഗം നിര്‍ണയിക്കുന്ന പുതിയ ജീന്‍ വികസിപ്പിച്ചെടുത്തതെന്ന് വിവരിച്ചിട്ടുണ്ട്.

പുരുഷ ലിംഗം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ വൈക്രോമസോം ചുരുങ്ങുകയാണെന്നും അത് അപ്രത്യക്ഷമാകുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അവസാനം സ്ത്രീകള്‍ മാത്രം ജനിക്കുന്ന അവസ്ഥ സംജാതമാകുമെന്നും അവര്‍ പറയുന്നു.

പുരുഷന്മാരുടെ എക്സ് വൈ ക്രോമസോമുകളില്‍ വൈ ക്രോമസോമിന്റെ വലിപ്പവും തകര്‍ച്ചയും പുതിയ മനുഷ്യ വര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

പ്ലാറ്റിപ്പസിനെ ഉദാഹരണമാക്കിയാണ് ഇക്കാര്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്. പ്ളാറ്റിപ്പസില്‍ എക്സ് വൈ ജോഡി എന്നത് രണ്ട് തുല്യ അംഗങ്ങളുള്ള സാധാരണ ക്രോമൊസോം മാത്രമാണ്.

മനുഷ്യരും പ്ലാറ്റിപ്പസും വെവ്വേറെ തലങ്ങളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന 137 കോടി വര്‍ഷത്തിനിടെ വൈ ക്രോമസോമിന് 900 മുതല്‍ 55 വരെ സജീവ ജീനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

അതായത് പത്ത് ലക്ഷം വര്‍ഷത്തിനിടെ അഞ്ച് ജീനുകളുടെ നഷ്ടം സംഭവിക്കുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ 1.1 കോടി വര്‍ഷത്തിനുള്ളില്‍ അവസാന 55 ജീനുകള്‍ കൂടി നഷ്ടമാകും.

അതിനായി പുതിയൊരു ബദല്‍ സാദ്ധ്യതയിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.