സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 3000 യെശിവ വിദ്യാര്‍ത്ഥികളെ യിസ്രായേല്‍ പ്രതിരോധ സേനയില്‍ എടുക്കുന്നു

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 3000 യെശിവ വിദ്യാര്‍ത്ഥികളെ യിസ്രായേല്‍ പ്രതിരോധ സേനയില്‍ എടുക്കുന്നു

Asia Breaking News Europe

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 3000 യെശിവ വിദ്യാര്‍ത്ഥികളെ യിസ്രായേല്‍ പ്രതിരോധ സേനയില്‍ എടുക്കുന്നു

യെരുശലേം: യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ ഒഴിവാക്കിയ യെശിവ അല്ലെങ്കില്‍ ജെഷിസ (ഹീബ്രു) വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം യിസ്രായേല്‍ സുപ്രീം കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് 3000 തീവ്ര യാഥാസ്ഥിക യെഹൂദ പുരുഷന്മാര്‍ക്കുള്ള ഉത്തരവ് നല്‍കാനുള്ള പദ്ധതി ഐഡിഎഫ് സമര്‍പ്പിച്ചു.

സൈനിക പ്രായം നിലനിര്‍ത്തിയാണ് തിരഞ്ഞെടുക്കല്‍ ‍. ജൂണ്‍ 25ലെ സുപ്രീം കോടതി വിധിക്കു മുമ്പ് യെശിവയില്‍ പഠിക്കുന്ന തീവ്ര യാഥാസ്ഥിക യഹൂദ പുരുഷന്മാരെ മറ്റെല്ലാ യഹൂദ യിസ്രായേലി സമൂഹങ്ങളെയും (അറബ്, ഡ്രൂസ് കമ്മ്യൂണിറ്റികള്‍ ഐഡിഎഫില്‍ സേവനം ചെയ്യേണ്ടതില്ല) പക്ഷെ അങ്ങനെ ചെയ്യാന്‍ തീരുമാനിക്കാം).

നിര്‍ബന്ധിത നിയമനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആധുനിക യിസ്രായേല്‍ രാഷ്ട്രത്തിന്റെ ആരംഭം മുതലുള്ള നടപടി ക്രമമായിരുന്നു ഇത്. യെശിവ എന്നത് പരമ്പരാഗത യഹൂദ വിദ്യാഭ്യാസ സ്ഥാപനമാണ്. ഇത് റബ്ബാലിക് സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

യഹൂദ നിയമവും, തോറയും യഹൂദ തത്വ ശാസ്ത്രവും സമാന്തരമായി പഠിക്കപ്പെടുന്നു. ഇക്കൂട്ടര്‍ക്ക് സൈനിക സേവനം ഇതുവരെ അനുവദിച്ചിരുന്നില്ല. ആത്മീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ മതിയായിരുന്നു.

എന്നാല്‍ ഹമാസിനെതിരായ ഒരു നീണ്ട യുദ്ധത്തില്‍ രാജ്യം ശ്രദ്ധയൂന്നിയപ്പോള്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. ക്ഷീണിതരായ സൈനികരെ മുന്‍ നിര്‍ത്തി മാത്രം ലെബനനിലെ ഹിസ്ബുള്ളയുമായി പോരാടാന്‍ പോരായ്മകളുണ്ട്.

ഇതിനായി കൂടുതല്‍ സൈനികരെ ആവശ്യപ്പെടുന്നതായി ഐഡിഎഫ് പ്രസ്താവിച്ചു. പുതിയ സംവിധാനത്തില്‍ തിരഞ്ഞെടുപ്പു നിരസിക്കുന്ന യെശിവ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ധന സഹായം നിര്‍ത്തണമെന്നും സുപ്രീം കോടതി വിധിച്ചു.

1949-കാലത്തു യെശിവ വിദ്യാര്‍ത്ഥികള്‍ പരിമിതമായിരുന്നു. 400 പേര്‍ മാത്രമായിരുന്നു. അതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു അന്ന്. കാലക്രമേണ അവരുടെ എണ്ണം വര്‍ദ്ധിച്ചു.

2021 ജൂണ്‍ അവസാനത്തോടെ എടുത്ത കണക്കു പ്രകാരം ഇന്ന് ഏകദേശം 63,000 വിദ്യാര്‍ത്ഥികളാണ് ഉള്ളത്.

എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഈ പുതിയ തീരുമാനം ഭരണ സഖ്യത്തിലെ ഷാസ്, യുണൈറ്റഡ് തോറ ജുഡായിസം തീവ്ര യാഥാസ്ഥിക പാര്‍ട്ടികളെ ചൊടിപ്പിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.