ഫ്ളാറ്റില്‍ കോര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നപ്പോള്‍ വീട്ടുകാരെ രക്ഷിച്ച് വളര്‍ത്തു നായ

ഫ്ളാറ്റില്‍ കോര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നപ്പോള്‍ വീട്ടുകാരെ രക്ഷിച്ച് വളര്‍ത്തു നായ

Breaking News USA

ഫ്ളാറ്റില്‍ കോര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നപ്പോള്‍ വീട്ടുകാരെ രക്ഷിച്ച് വളര്‍ത്തു നായ;

ദൈവത്തിനു നന്ദി പറഞ്ഞ് ഉടമ യു.എസിലെ ഇന്‍ഡ്യാനയില്‍ താമസ ഫ്ളാറ്റില്‍ കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതിനെത്തുടര്‍ന്ന് വാട്ടുകാരെ തക്ക സമയത്ത് രക്ഷിച്ച് വളര്‍ത്തു നായ.

മരിയോണ്‍ സ്വദേശിനിയായ 38 കാരി വീട്ടമ്മ സാമന്ത ശ്രിമിന്റെ കുടുംബാംഗങ്ങള്‍ക്കാണ് നായയുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമാകാതിരുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

സാമന്ത കഴിഞ്ഞ മാസമാണ് മാരിയോണിലെ പ്രെസ്റ്റാമിക സ്ക്വയറിലെ 54-ാം അപ്പാര്‍ട്ട്മെന്റില്‍ താമസം തുടങ്ങിയത്. ദിവസങ്ങള്‍ക്കുശേഷം അവരുടെ വാട്ടര്‍ ഹീറ്റര്‍ തകരാറിലായി.

ഇതിലെ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കായി. സാമന്ത ഈ വിഷവാതകം ചോര്‍ന്നതറിയാതെ ശ്വസിച്ച് ശരീരം അസ്വസ്ഥമായി. തനിക് മൈഗ്രേനും ഉണ്ട്. അപ്പോള്‍ ഒന്നു മയങ്ങാനായി കിടക്കയിലേക്കു പോയി. എന്നാല്‍ അവളുടെ 2 വയസ്സുള്ള വളര്‍ത്തുനായ ലൂണായ്ക്ക് അപകടത്തിന്റെ രൂക്ഷ ഗന്ധം മണത്തു.

ഉടന്‍ തന്നെ ലൂണ തന്റെ യജമാനത്തിയുടെ അടുത്തേക്ക് ഓടിച്ചെല്ലുകയും യജമാനത്തിയെ ഉറങ്ങാന്‍ അനുവദിക്കാതെ പുറത്തേക്ക് ആനയിച്ചുകൊണ്ട് വരികയുണ്ടായി.

ഉടന്‍തന്നെ സാമന്തയ്ക്കു വിഷവാതകത്തിന്റെ അപകടം മണത്തപ്പോള്‍ വീട്ടിനുള്ളിലേക്കു കയറി കുട്ടികളെ എല്ലാവരെയും പുറത്തേക്കു എത്തിക്കുകയായിരുന്നു. ഉടന്‍തന്നെ അഗ്നി ശമന സേനയെ വിളിച്ചു. അവര്‍ ഓടിയെത്തി പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് കണ്ടെത്തി.

അപകടകരമായ വിഷവാതകത്തിന്റെ ചോര്‍ച്ചയുടെ ഉറവിടം കണ്ടുപിടിച്ചു. കേടായ വാട്ടര്‍ ഹീറ്റര്‍ പിന്നീട് നന്നാക്കി. വളരെ അപകടകരമായ ഒരു സാഹചര്യത്തില്‍ തങ്ങളെ രക്ഷിക്കാന്‍ ലൂണയെ ഉപയോഗിച്ചതിനു കുടുംബം ദൈവത്തോടു നന്ദിയുള്ളവരായി കാണപ്പെട്ടു. ഈ രീതിയില്‍ പ്രവര്‍ത്തിച്ചതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.

അവള്‍ ഇവിടെയുണ്ട്. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമായി. സാധാരണ അവള്‍ ഇങ്ങനെ പെരുമാറില്ല. പുറത്തേക്കു വിളിച്ചു കൊണ്ടുപോകാറില്ല. എന്നാല്‍ അസ്വഭാവികമായ പെരുമാറ്റം കണ്ടപ്പോഴാണ് നായയെ അനുഗമിച്ചത്. സാമന്ത പറഞ്ഞു.

മണമോ നിറമോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. അതു ശ്വസിച്ചാല്‍ അസുഖമോ മരണമോ വരെ സംഭവിക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.