യു.എസില്‍ പത്തു കല്‍പ്പന സ്മാരകത്തിനു ബദലായി സാത്താന്‍ പ്രതിമ സ്ഥാപിച്ചു
ഡെട്രോയിറ്റ് : അമേരിക്കയില്‍ ക്രൈസ്തവ സമൂഹത്തിനും യഹൂദന്മാര്‍ക്കും ഒരുപോലെ അഭിമാനം ഉയര്‍ത്തുന്ന ഡെട്രോയിറ്റില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച ബൈബിളിലെ 10 കല്‍പ്പന സ്മാരകത്തിനു സമീപം സാത്താന്‍ ആരാധനക്കാര്‍ സാത്താന്റെ പ്രതിമ സ്ഥാപിച്ചു.
ഡെട്രോയിറ്റില്‍ 2012-ലാണ് ക്രൈസ്തവര്‍ 10 കല്‍പ്പനകളടങ്ങിയ 6 അടി ഉയരമുള്ള കൂറ്റന്‍ ഗ്രാനൈറ്റ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരായി രാജ്യത്തെ നിരീശ്വര വാദികളും സാത്താന്‍ ആരാധനക്കാരും നിരന്തരം എതിര്‍പ്പു പ്രകടിപ്പിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ ജൂലൈ 25-ന് രാത്രി 11.30 ഓടെ നൂറുകണക്കിനു സാത്താന്‍ ആരാധനക്കാര്‍ 9 അടി ഉയരം വരുന്ന വെങ്കല പ്രതിമ സ്ഥാപിച്ചത്.
പത്തുകല്‍പ്പന സ്മാരകത്തിനു തൊട്ടെതിര്‍വശത്ത് പ്രതിഷ്ഠിച്ച സാത്താന്‍ പ്രതിമയ്ക്ക് ചിറകുകളുള്ള മനുഷ്യമൃഗത്തിന്റേതാണ് രൂപം. ആടിന്റെ തലയും മനുഷ്യ ഉടലും അപ്പുറത്തും ഇപ്പുറത്തും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പ്പെട്ട രൂപത്തിലാണ് ഒറ്റക്കല്‍ പ്രതിമ.
ഇമെയില്‍വഴി വിവരം അറിഞ്ഞ് നിരവധി സാത്താന്യ ആരാധനക്കാര്‍ പലസ്ഥലങ്ങളില്‍നിന്നായി വന്ന് പ്രതിമയ്ക്കൊപ്പം ഫോട്ടോ എടുക്കാനും പോസ് ചെയ്യാനും തിരക്കു കാണിക്കുന്നു. പ്രതിമയ്ക്കെതിരായി ക്രൈസ്തവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.

