മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു

മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു

Breaking News Europe

മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു

ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ക്രിസ്ത്യന്‍ കൈയ്യെഴുത്തു പ്രതി ലണ്ടന്‍ ലേലശാലയായ ക്രിസ്റ്റീസില്‍ 3 മില്യണ്‍ പൌണ്ടിനു വിറ്റു. ക്രിസ്റ്റ്യാനിറ്റിയുടെ നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ പുസ്തകവും ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പുസ്തകങ്ങളിലൊന്നും എന്ന് കരുതപ്പെടുന്ന ക്രോസസ് ഷോയെന്‍ കോഡെക്സ് ചൊവ്വാഴ്ച ലണ്ടനില്‍ ലേലം ചെയ്യുകയായിരുന്നു.

ഒടുവില്‍ ലേലം 3,065,000 പൌണ്ടില്‍ അവസാനിച്ചു. 1950 കളില്‍ കണ്ടെത്തിയ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരമായ ബോഡ്മര്‍ പാപ്പിരിയുടെ ഭാഗമായ കോഡെക്സ് ക്രിസ്ത്യന്‍ എഴുത്തുകള്‍, ബൈബിള്‍ സത്തകള്‍, പുറജാതീയ സാഹിത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതും ഡോ. മാര്‍ട്ടിന്‍ ഷോയന്‍ എന്നയാളാണ് സൂക്ഷിച്ചിരിക്കുന്നതും. ഇദ്ദേഹം ഈ പുസ്തകം സ്വന്തമാക്കുന്നതിനു മുമ്പ് നിരവധി തവണ കൈമാറ്റം ചെയ്തിട്ടുണ്ട്.

പുരാതന ഈജിപ്ഷ്യന്‍ ആശ്രമത്തിലെ സന്യാസിമാര്‍ പാപ്പിറസില്‍ ആലേഖനം ചെയ്തിരിക്കുന്ന ഇതിന്റെ ശ്രദേധേയമായ സംരക്ഷണം പ്രദേശത്തെ വരണ്ട് കാലാവസ്ഥയാണ്.

അതിന്റെ 104 പേജുകള്‍ അല്ലെങ്കില്‍ 52 താളുകള്‍ ഇപ്പോള്‍ ഇരട്ട വശങ്ങളുള്ള പ്ളക്സിഗ്ളാസ് പേപ്പറുകള്‍ക്കിടയില്‍ സംരക്ഷിച്ചിരിക്കുന്നു. കൂടാതെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആദ്യകാല ജീവിതത്തിലേക്ക് ഒരു അതുല്യമായ ജാലകം തുറന്നിട്ടിരിക്കുന്നു.

കോപ്റ്റിക് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഉള്ളടക്കത്തില്‍ ബൈബിളിലെ പത്രോസിന്റെ ആദ്യ ലേഖനത്തിന്റെയും യോനയുടെ പ്രവചന പുസ്തകത്തിന്റെയും ആദ്യകാല പതിപ്പുകളും ഈസ്റ്റര്‍ പ്രസംഗങ്ങളും ഉള്‍പ്പെടുന്നു.

എഡി 250-നും 350നും ഇടയില്‍ ആരാധനാ ക്രമത്തില്‍ ഉപയോഗിക്കുന്നതിനായി ആദ്യത്തെ ക്രിസ്ത്യന്‍ ആശ്രമങ്ങളിലൊന്നില്‍ ഇത് എഴുതിയതായി വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.

ആദ്യകാല ക്രിസ്ത്യന്‍ ആശ്രമത്തിലെ അപ്പര്‍ ഈജിപ്റ്റിലെ ആദ്യകാല സന്യാസിമാര്‍ ഈ പുസ്തകം ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.