കുട്ടികള്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ നേന്ത്രപ്പഴം
നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് നേന്ത്രപ്പഴം. പഴങ്ങളില്‍ ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണിത്. കഠിന ജോലി ചെയ്യുന്ന ഒരാള്‍ക്ക് 90 മിനിറ്റ് നേരത്തേക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാന്‍ രണ്ടു നേന്ത്രപ്പഴത്തിനു കഴിയും.
100 ഗ്രാം പഴത്തില്‍ 110 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, വൈറ്റമിന്‍ ബി 6, ബി 12, സി, പല തരം ആന്റി ഓക്സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
നേന്ത്രപ്പഴം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കുട്ടികളില്‍ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുകയും പരീക്ഷകളില്‍ നന്നായി എഴുതാന്‍ ഇതുമൂലം സാധിക്കുകയും ചെയ്യും.
മാത്രമല്ല പൊട്ടാസ്യം കൂടുതലായി അടങ്ങിയ പഴങ്ങള്‍ കുട്ടികളുടെ ഏകാഗ്രത കൂട്ടുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിനുണ്ട്.
നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ക്രിപ്ടോഫാന് ശരീരത്തിന് ഉന്മേഷം നല്കാന് കഴിയുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണായി മാറുന്നു.
ഇതിലെ ബി 6 വൈറ്റമിന്‍ ശരീരത്തിലെ ഗ്ളൂക്കോസ് ലെവല്‍ നിയന്ത്രിച്ച് മനസ്സിനെ ഉന്മേഷ പ്രദമാക്കാന്‍ ഏറെ സഹായിക്കും.

