ചെമ്മീന്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
ചെമ്മീന്‍ കഴിച്ച് മരിച്ചവരെക്കുറിച്ച് ഈ അടുത്ത കാലത്ത് വാര്‍ത്തകള്‍ വന്നല്ലോ. അതുകൊണ്ടു തന്നെ പലര്‍ക്കും ചെമ്മീന്‍ ഭക്ഷണത്തെക്കുറിച്ച് ആശങ്കയുമുണ്ട്.
ചെമ്മീന്‍ കഴിക്കുന്നത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുന്നു. അത് തിരിച്ചറിയാന്‍ കഴിയാതെവരുന്നതാണ് അപകടത്തില്‍ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
ശരീരത്തിനു തടിപ്പുകളുണ്ടാകുകയും പിന്നീട് അത് ചൊറിച്ചിലായി വരികയും ചെയ്യും. കണ്ണ്, വായ, ത്വക്ക് എന്നീ ശരീര ഭാഗങ്ങളിലാണ് കൂടുതലായി ചൊറിച്ചില്‍ ഉണ്ടാകുക.
എക്സിമ അഥവാ അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്നും ഈ അവസ്ഥയെ പറയുന്നു. ചര്‍മ്മത്തില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.
ചെമ്മീന്‍ കഴിച്ചു കഴിഞ്ഞാല്‍ ശ്വസകോശ സംബന്ധമായ പ്രശ്നങ്ങളും, നെഞ്ച് വേദനയും അനുഭവപ്പെട്ടാല്‍ എത്രയും പെട്ടന്ന് വൈദ്യ സഹായം തേടണം.
ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജിയുണ്ടാകുന്നു എന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ് തളര്‍ച്ചയും തലകറക്കവും. ഇത് തിരിച്ചറിഞ്ഞ് ഇടപെടുക.

