കെനിയയില്‍ ക്രിസ്ത്യന്‍ തൊഴിലാളികളെ വെടിവെച്ചുകൊന്നു

Breaking News Global

കെനിയയില്‍ ക്രിസ്ത്യന്‍ തൊഴിലാളികളെ വെടിവെച്ചുകൊന്നു
മാണ്ടേറ: കിഴക്കന്‍ ആഫ്രിക്കയില്‍നിന്നും കെനിയയിലെ പാറമടയില്‍ ജോലി ചെയ്യാനായി എത്തിയ തൊഴിലാളികളെ അല്‍ഷബാബ് തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.

 

ജൂലൈ 7നു പുലര്‍ച്ചെ ഒരു മണിക്ക് വടക്കന്‍ കെനിയയിലെ മാണ്ടേറ നഗരത്തിനു സമീപം സോകോ മംബുസി ഗ്രാമത്തിലാണ് സംഭവം നടന്നത്. കിഴക്കന്‍ ആഫ്രിക്കക്കാരായ പാറമടത്തൊഴിലാളികള്‍ പകല്‍ ജോലി കഴിഞ്ഞ് രാത്രിയില്‍ ജോലിസ്ഥലത്തിനു സമീപം ടെന്റുകളില്‍ കിടന്നുറങ്ങുന്ന സമയത്ത് തോക്കുധാരികളായ അല്‍ഷബാബ് സംഘടനയില്‍പ്പെട്ട തീവ്രവാദികളെത്തി വെടിവെയ്ക്കുകയായിരുന്നു.

 

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഈസ്റ്റ് ആഫ്രിക്ക പെന്തക്കോസ്തല്‍ സഭയുടെ അംഗവും 5 പേര്‍ കത്തോലിക്കാ വിശ്വാസികളുമാണ്. ബാക്കിയുള്ളവര്‍ ഗോത്രവര്‍ഗ്ഗക്കാരാണ്. വെടിവെയ്പില്‍ 11 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ ഇഎപിഎ സഭയിലെ അംഗങ്ങളാണ്. പരിക്കേറ്റവരെ മാണ്ടേറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കൊല്ലപ്പെട്ടവര്‍ 25നും 45നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ടവര്‍ ആയിരുന്നു. വിദേശരാജ്യത്തുനിന്നും തൊഴിലിനായി കെനിയയില്‍ വരുന്നവര്‍ പലരും ഇവിടെ സ്ഥിര താമസമാക്കാറുണ്ട്. അതിനാല്‍ തീവ്രവാദികള്‍ വിദേശതൊഴിലാളികളെ ആക്രമിക്കുന്നത് പതിവാണ്. വെടിവെയ്പിനുശേഷം ടെന്റുകള്‍ തീവ്രവാദികള്‍ തീവെച്ചു നശിപ്പിക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.