പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍

പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍

Breaking News Health

പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കുമുള്ള കാരണം കണ്ടെത്തി ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്. അനാരോഗ്യകരമായ ഭക്ഷണ ശൈലിയാണ് 56.4 ശതമാനം രോഗങ്ങള്‍ക്കും കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോഷകങ്ങളുടെ കുറവ് നിറവേറ്റുന്നതിനും പൊണ്ണത്തടി പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുമായി 17 ഭക്ഷണ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഐഡിഎംആര്‍ അറിയിച്ചു.

ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ആരോഗ്യകരമായ ഭക്ഷണ ക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ടൈപ്പ് 2 പ്രമേഹത്തെ 80 ശതമാനം വരെ തടയുമെന്നും പറയുന്നു.

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിലൂടെ അകാല മരണങ്ങള്‍ തടയാന്‍ കഴിയുമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൈക്രോ ന്യൂട്രിയന്റ് അപര്യാപ്തത, അമിത ഭാരം എന്നിവയുടെ പ്രശ്നങ്ങള്‍, വിവിധതരം ഭക്ഷണങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം എന്നിവ കാരണം സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു.

ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്താനും എണ്ണയും കൊഴുപ്പും കുറച്ച് ഉപയോഗിക്കാനും വ്യായാമം ചെയ്യാനും പഞ്ചസാരയും അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളും കുറയ്ക്കാനും എന്‍ ആര്‍എല്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.