ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായി അവരുടെ പകുതി കമാന്‍ഡര്‍മാരെ വധിച്ച് യിസ്രായേല്‍

ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായി അവരുടെ പകുതി കമാന്‍ഡര്‍മാരെ വധിച്ച് യിസ്രായേല്‍

Asia Breaking News Global

ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായി അവരുടെ പകുതി കമാന്‍ഡര്‍മാരെ വധിച്ച് യിസ്രായേല്‍

ടെല്‍ അവീവ്: ലെബനനിലെ ഇസ്ളാമിക തീവ്രവാദി സംഘടനയായ ഹിസ്ബുള്ള പെസഹാ അവധികാലത്ത് നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായി തെക്കന്‍ ലെബനനിലെ 40 ഓലം കേന്ദ്രങ്ങളില്‍ യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ളയുടെ പകുതി കമാന്‍ഡര്‍മാരെ വധിച്ചതായി യിസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു.

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 40 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും അഷ് ഷാബ് പട്ടണത്തില്‍ ഒരു വലിയ വ്യോമാക്രമണം നടത്തി.

ഈ ആക്രമണത്തില്‍ ഐഡിഎഫ് ഫൈറ്റര്‍ ജെറ്റുകളും പീരങ്കികളും വിന്യസിച്ചു. ഹിസ്ബുള്ളയുടെ യിസ്രായേലിനെതിരെ പ്രവര്‍ത്തിച്ച പ്രധാന നീക്കങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കി.

തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍മാരില്‍ പകുതിയും ഉന്മൂലനും ചെയ്യപ്പെട്ടു. ബാക്കി പകുതിപേര്‍ ഒളിച്ചിരിക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു. ഗാലന്റ് പറഞ്ഞു.

ഹിസ്ബുള്ളയുടെ തുടര്‍ച്ചയായ ആക്രമണം മൂലം യിസ്രായേല്‍ അതിര്‍ത്തിയില്‍ നിന്നും യിസ്രായേല്‍ മാറ്റിപ്പാര്‍പ്പിച്ച ആയിരക്കണക്കിനു യിസ്രായേല്യരെ തിരിച്ചുകൊണ്ടുവരാനാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ വടക്കന്‍ അതിര്‍ത്തി പട്ടണങ്ങളില്‍നിന്നും ഏകദേശം 60,000 നിവാസികളെ യിസ്രായേല്‍ ഒഴിപ്പിച്ചു. അവരെ കൊണ്ടുവരികയാണ് ഉദ്ദേശ്യം. ഗാലന്റ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.