ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍

Health

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍
ഇഡ്ഡലി ഇഷ്ടപ്പെടാത്തവരാരുമില്ല. പണ്ടു മുതലേ നമ്മുടെ അടുക്കളയിലെ ഒരു സാധാരണ ഭക്ഷണമാണ് ഇഡ്ഡലി. ആവിയില്‍ തയ്യാറാക്കുന്ന ഭക്ഷണമായതിനാല്‍ ഇതിലെ കലോറിയുടെ അളവ് താരതമ്യേന കുറവാണ്.

ഇഡ്ഡലിയുടെ ഒരു കഷണത്തില്‍ ഏകദേശം 33 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു നല്ല ഓപ്ഷനാണ് ഇഡ്ഡലി.

ഫൈബറിന്റെയും പ്രോട്ടീനിന്റെയും സമൃദ്ധമായ ഉറവിടമാണ് ഇഡ്ഡലി. ഇത് ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ ഇരിക്കാന്‍ സഹായിക്കുന്നു.

പുളിപ്പിച്ച ഭക്ഷണമായതുകൊണ്ട് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

കുടലിന്റെ ആരോഗ്യത്തിനും വയറിലെ സൂഷ്മാണു വ്യവസ്ഥയെ നിലനിര്‍ത്താനും സഹായിക്കുന്നു.

ആരോഗ്യകരമായ കുടല്‍, ശക്തമായ രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, മെച്ചപ്പെട്ട മാനസികാവസ്ഥ, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.