ലെബാനോനില്‍ 90 ബധിര കുട്ടികള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു

Breaking News Middle East

ലെബാനോനില്‍ 90 ബധിര കുട്ടികള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു
ബെയ്റൂട്ട്: ലോകത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ ബധിരരായി കഴിയുന്നു. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം വീടുകളില്‍ പിന്നാമ്പുറങ്ങളില്‍ ജീവിതം നയിക്കുന്നവരാണ്.

 

മാതാപിതാക്കളുടെ പരിചരണയില്‍ കഴിയുമ്പോഴും മറ്റു കുട്ടികള്‍ക്കൊപ്പം സ്വാതന്ത്യ്രമോ, അംഗീകാരമോ ആത്മീകകാര്യങ്ങളില്‍പ്പോലും ലഭിക്കാറുമില്ല. അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കാറുമില്ല. ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചുരുക്കം. എന്നാല്‍ ക്രൈസ്തവ ആരാധനകള്‍ക്കുപോലും നിയന്ത്രണങ്ങളും, പരിമിതികളും ഉള്ള മിഡില്‍ ഈസ്റ്റ് രാജ്യത്തുനിന്നും വ്യത്യസ്തമായ ഒരു വാര്‍ത്ത നമുക്ക് ആനന്ദം നല്‍കുന്നു.

 

ലെബാനോന്‍ എന്ന രാജ്യത്തുനിന്നുമാണ് ആ വാര്‍ത്ത. ഇവിടത്തെ 90 ബധിരകുട്ടികള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ ആരാധിച്ചു വരുന്നു. ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ സുവിശേഷ മിനിസ്ട്രിയുടെ കര്‍മ്മോല്‍സുകമായ പ്രവര്‍ത്തനത്താലാണ് ഈ പരിവര്‍ത്തനം. അമേരിക്കയിലെ വെര്‍ജീനിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന സംഘടന കഴിഞ്ഞ 5 വര്‍ഷമായി ലബാനോനിലെ ബധിരരായ കുട്ടികള്‍ക്കിടയില്‍ പ്രത്യേകം പ്രവര്‍ത്തിച്ചു വന്നതിനാല്‍ അവരില്‍ 90 പേര്‍ രക്ഷിക്കപ്പെട്ടു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ലബാനോന്‍ ‍.

 

മുസ്ളീം കുട്ടികള്‍ക്കു പുറമേ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭകളിലെ കുട്ടികളും ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നു. ലബാനോനില്‍ മാത്രം ഏകദേശം 21,000 ബധിരരായ ആളുകളുണ്ടെന്നാണ് കണക്ക്. ബധിരകുട്ടികളുടെ ഇടയില്‍ മിനിസ്ട്രി തങ്ങളുടെ പ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിച്ചു വിടുകയാണ് പതിവ്.

 

അവരുടെ ഭാഷയില്‍ വി.ബി.എസ്. ക്ലാസുകള്‍ ‍, കിഡ്സ് ക്ലബ്ബ്, ഡി.വി.ഡി. പ്രദര്‍ശനം, പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇതിനായി ഇവരുടെ മാതാപിതാക്കളുടെ അനുവാദവും ലഭിച്ചിട്ടുണ്ട്. രക്ഷിക്കപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേകം സഭാ ആരാധനയും നടന്നു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.