നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി

നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി

Breaking News USA

നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി

വാഷിംഗ്ടണ്‍: ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ നോഹയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റി ലോകം എക്കാലവും വിവിധ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

അതൊരു ആഗോള ജലപ്രളയമായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുമ്പോള്‍ അതിനെ പ്രതിരോധിച്ചും ഖണ്ഡിച്ചും ജലപ്രളയം ഒരു പ്രാദേശിക പ്രതിഭാസമായിരുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ പലരും ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പ്രാദേശിക വാദത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് ഒരു ആഗോള ജലപ്രളയം തന്നെയായിരുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഹാജരാക്കിക്കൊണ്ടുള്ള അന്വേഷക ഗവേഷക ഡോക്യുമെന്ററി സിനിമ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകരും തിയോളജിസ്റ്റുകളും.

ദ ആര്‍ക്ക് ആന്‍ഡ് ദി ഡാര്‍ക്ക്നെസ്സ് : അണ്‍ എര്‍ത്തിംഗ് ദി മിസ്റ്ററീസ് ഓഫ് നോഹാസ് ഫ്ളഡ് എന്ന പേരില്‍ ഇറങ്ങിയ ഡോക്യുമെന്ററി ചിത്രം.

വെള്ളപ്പൊക്കത്തെക്കുറിച്ച് ധാരാളം തെറ്റിധാരണകളുണ്ട്. ഹോളിവുഡ് യഥാര്‍ത്ഥ ബൈബിള്‍ വിവരണത്തെ പ്രതിനിധീകരിക്കുന്നില്ല എന്നു മാത്രമല്ല അവര്‍ ധാരാളം മിത്തോളജികളും ബൈബിളിന് അനുസൃതമല്ലാത്ത ധാരാളം തീമുകളും ചേര്‍ക്കുന്നു….

അതൊരു പ്രാദേശിക വെള്ളപ്പൊക്കം മാത്രമായിരുന്നു, ദൈവത്തിന്റെ ന്യയവിധി മെസൊപ്പൊട്ടോമിയ താഴ്വരയില്‍ താമസിക്കുന്നവരെ മാത്രം സംബന്ധിക്കുന്നതായിരുന്നു എന്നൊക്കെയാണ് ചിലരുടെ വാദഗതി. ഇതിനെ ഞങ്ങള്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നു. സത്യം പുറത്തുകൊണ്ടുവരികയാണ് ചെയ്യുന്നത്.

ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജെനസിസ് അപ്പൊളജെറ്റിക്സിന്റെ പ്രസിഡന്റുമായ ഡാന്‍ ബിഡില്‍ പറയുന്നു. ജിയോളജി, പാലിയന്റോളജി, ഫോസിലുകളെക്കുറിച്ചുള്ള പഠനം, പുരാതന നാഗരികതകള്‍, അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, ഭൌമശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്രശാഖകള്‍ക്കിടയിലുള്ള വിടവ് നികത്തുന്ന ദ ആര്‍ക്ക് ആന്‍ഡ് ദി ഡാര്‍ക്ക്നെസ്സ് ജെനിസിസ് അപ്പൊളോജെറ്റിക്സുമായി സഹകരിച്ച് സെവന്‍ ഫോള്‍ഡ് ഫിലിമില്‍ നിന്നുള്ളതാണ്.

ഡോ. ആന്‍ഡ്രൂസ് നെല്ലിംഗ്, പാലിയന്റോളജിസ്റ്റ് ഡോ. ഗബ്രിയേല ഹെയ്നസ്, നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ വസ്തുതാപരമായ ഉറവിടം കണ്ടെത്തുന്ന ഗവേഷകനും പ്രഭാഷകനുമായ ഡോ. ടെറി മോര്‍ട്ടന്‍സണ്‍ എന്നിവരെപ്പോലുള്ള പ്രഗത്ഭര്‍ ലിബര്‍ട്ടി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരെ ഡോക്യൂമെന്ററിയില്‍ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടു ദിവസം സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പ്രദര്‍ശനം തീയറ്ററുകള്‍ വഴി ആയിരിക്കില്ലെന്നാണ് വിവരം.

ദിനോസര്‍ അസ്ഥികളില്‍ ബയോ ഓര്‍ഗാനിക് പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയ ഉള്‍പ്പെടെയുള്ള ബൈബിള്‍ വിവരണത്തെ സ്ഥിരീകരിക്കാന്‍ ചിത്രം സഹായകരമാണ്.

സമുദ്ര ജീവികളുമായി ഇടകലര്‍ന്ന ധാരാളം ദിനോസര്‍ ഫോസിലുകള്‍ ഉള്‍ക്കൊള്ളുന്ന അമേരിക്കയുടെ മധ്യഭാഗത്ത് 13 സംസ്ഥാനങ്ങളില്‍ വ്യപിച്ചു കിടക്കുന്ന ഒരു ഭൂഗര്‍ഭ സൈറ്റായ മോറിസണ്‍ ഫോര്‍മേഷന്‍ പര്യവേഷണം ചെയ്യുന്ന 13 സംസ്ഥാനങ്ങളിലെയും കര-സമുദ്ര ജീവികള്‍ ഒരുമിച്ച് മണ്ണിനടിയിലായോ? ഉത്തരം ഇത് ലോകമെമ്പാടുമുളള വെള്ളപ്പൊക്കമായിരുന്നു. ഡാന്‍ ബിഡില്‍ പറയുന്നു.

ബൈബിള്‍ കൃത്യതയുള്ള ഈ സിനിമ 1 മണിക്കൂര്‍ 52 മിനിറ്റാണ്. ഇപ്പോഴത്തെ നാം അധിവസിക്കുന്ന ഈ ഭൂമി 6000 വര്‍ഷത്തെ പ്രായം മാത്രമേ ഉറപ്പാക്കുന്നുവെന്ന ബൈബിള്‍ സൂചകത്തെ സിനിമ സാധൂകരിക്കുന്നു.

എല്ലാ ഭൂഖണ്ഡങ്ങളിലെയും പര്‍വ്വത ശിഖിരങ്ങളില്‍ സമുദ്ര ജീവികളുടെ ഫോസില്‍ തെളിവുകള്‍ കണ്ടെത്തിയതിനാലാണ് ആഗോള തലത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതെന്ന് പറയുന്ന വിദഗ്ദ്ധരോട് ബിഡില്‍ യോജിക്കുന്നു.

ഒരു സുവിശേഷ പ്രചാരണ സിനിമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച യേശുവില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യ ജീവന്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. യോഹന്നാന്‍ 14:6, 3:16 ഉദ്ധരിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.