ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ്

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ്

Asia Breaking News

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ്

ബീജിംഗ്: കഴിഞ്ഞ വര്‍ഷം വരെ ഒരു കാര്യത്തില്‍ ചൈന ലോകത്ത് മുന്നിലായിരുന്നു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവിയില്‍.

2023-ല്‍ ഈ പദവി ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. 1950 മുതല്‍ 73 വര്‍ഷം ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച ചൈനയില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

രാജ്യത്ത് പലയിടങ്ങളിലും പ്രസവ വാര്‍ഡുകള്‍ അടച്ചു പൂട്ടുന്നു. ഗര്‍ഭിണികളാകുകയും പ്രസവത്തിനായി എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് പ്രസവ ശൈത്യം എന്നു വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്.

ചൈനയില്‍ പ്രസവവാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത ലോകമെമ്പാടും പ്രചരിച്ചു കഴിഞ്ഞു. ജനസംഖ്യ കുറയുന്നതിന് പ്രധാനമായും രണ്ടു കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചൈനയിലെ യുവാക്കള്‍ക്ക് വിവാഹം, കുടുംബ ജീവിതം തുടങ്ങിയവയോട് താല്‍പ്പര്യം നഷ്ടപ്പെട്ടതാണ് ജനന നിരക്ക് കുറയുന്നതിന് പ്രധാന കാരണം.

അതുപോലെ ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിന് ചിലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണം. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയ്ക്ക് വന്‍ തുക ചിലവഴിക്കേണ്ടതായി വരുന്നു.