മൈഗ്രൈന്‍ ചികിത്സിച്ച് ഭേദമാക്കാനാവില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
തലവേദനയുടെ ഒരു വകഭേദമാണ് മൈഗ്രൈന്‍ അഥവാ ചെന്നിക്കുത്ത്. സാധാരണ തലവേദനയെ അപേക്ഷിച്ച് ഇത് ബാധിച്ചാലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.
തലയുടെ ഒരു വശത്ത് വിങ്ങലായി തുടങ്ങി ഒടുവില്‍ തലയുയര്‍ത്താന്‍ പോലും ആകാത്ത വിധത്തില്‍ വേദനയും ഛര്‍ദ്ദിക്കാന്‍ വരലും മുതലായ പ്രതിസന്ധികളും വന്നശേഷം പതിയെ മാത്രമേ ഇത് സാധാരണ നിലയിലേക്ക് മടങ്ങി വരാറുള്ളു. മൈഗ്രൈന്‍ സാധാരണ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരാള്‍ക്ക് മൈഗ്രൈന്‍ ബാധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. അവയെ ഒഴിവാക്കുക മാത്രമേ ഏക പോംവഴിയായിട്ടുള്ളു.
ഡോക്ടര്‍മാരെ കണ്ടാലും വിവിധ മരുന്നുകള്‍ മാറിമാറി ഉപയോഗിച്ചാലും തല്‍ക്കാലത്തേക്കു മാത്രമായിരിക്കും ഒരു ആശ്വാസം. പൂര്‍ണമായി വിടുതല്‍ ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്.
തലയുടെ എടി/എംആര്‍ഐ സ്കാന്‍ എടുത്തു നേക്കിയാല്‍ അസാധാരണമായി ഒന്നും കാണില്ല. എന്നാല്‍ നമുക്കു തന്നെ ഇതിനെ പ്രതിരോധിക്കാന്‍ കഴിയും.
ശീതളപാനീയങ്ങള്‍, കോളകള്‍, ഐസ്ക്രീം, നാരങ്ങാ പോലുള്ള പഴങ്ങള്‍ ചോക്ളേറ്റ്, ബിരിയാണി, നെയ്ച്ചോര്‍, അമിതമായ ചായ, കാപ്പി, ചൈനീസ് സാള്‍ട്ട് ചേര്‍ത്ത ഭക്ഷണങ്ങള്‍, പുളിച്ച മാവുകൊണ്ടുണ്ടാക്കിയ ദോശ, ഇഡ്ഡലി, ബ്രെഡ് പോലുള്ളവ, പാല്‍, തൈര്, വെണ്ണ, നെയ്യ്, പനീര്‍, കളര്‍ ചേര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു മാസത്തേക്ക് നിറുത്തി വെയ്ക്കുക.
അതിനുശേഷം ഓരോന്നായി ഉപയോഗിച്ചു തുടങ്ങുക.
ഏതെങ്കിലും ഭക്ഷണ സാധനങ്ങള്‍ പ്രേരകങ്ങളായി തേന്നുന്നുവെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇനി എന്താണ് പ്രേരകങ്ങള്‍? അമിതമായി വെയില്‍ കൊള്ളുക, ഉപവാസ ശീലം, ബസ് യാത്ര, കാലാവസ്ഥാ മാറ്റങ്ങള്‍, ഉറക്കം കൃത്യമല്ലാതിരിക്കല്‍ ഫാന്‍, എസി എന്നിവയുടെ കാറ്റ് നേരിട്ട് കൊള്ളുക, ഇരുട്ടത്തിരുന്ന് ടിവി, മൊബൈല്‍ ഉപയോഗിക്കല്‍, രാവിലെ താമസിച്ച് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നതും, അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുന്നത് ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നത്, ഇവയാണ്.

