ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ്

ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ്

Breaking News Health

ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ്

നമ്മുടെ നാട്ടില്‍ അടുത്തിടെ പ്രചാരത്തിലായ ഒരു പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്സ് അഥവാ വ്യാളിപ്പഴം. നല്ല വിലയുണ്ടെങ്കിലും അത്രതന്നെ കേമമാണ് ഇതിന്റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്സ്.

ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാന്‍ കാരണമായ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് തടയിടുന്ന ഫൈറ്റോ ആല്‍ബുമിന്‍ ഈ പഴത്തിലടങ്ങിയിട്ടുണ്ട്. കാല്‍സ്യവും ധാരാളമുണ്ട്.

ഒരു ഡ്രാഗണ്‍ പഴത്തിനുള്ളില്‍ ഏകദേശം എട്ടു ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും കാല്‍സ്യം അത്യാവശ്യമാണ്. വാര്‍ദ്ധ്യക്യ കാലത്ത് ഉണ്ടാകുന്ന ഓസ്റ്റിയോ പെറോസിസ് രേഗം തടയാനും കഴിയും.

ഡ്രാഗണ്‍ ഫ്രൂട്ട്സിലെ വൈറ്റമിന്‍ ബി 1, കാര്‍ബോ ഹൈഡ്രേറ്റ് മെറ്റബോളിസത്തിനു സഹായിക്കുന്നു. വൈറ്റമിന്‍ ബി2 വിശപ്പു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ബി3 രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം മറ്റ് ശാരീരിക രോഗങ്ങള്‍ എന്നിവയുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കും.

അതുപോലെ ആരോഗ്യകരമായ കൊഴുപ്പാണ് ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഇവയില്‍ ധാരാളമുണ്ട്.

കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ട്രൈഗ്ളിസറൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.