എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി

എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി

Breaking News Top News

എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി

നിര്‍മ്മിത ബുദ്ധി (എഐ)യുടെ ഉപയോഗം പരിമിതിപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അന്തിമ അനുമതി നല്‍കി.

യൂറോപ്പിലെ ബിസിനസ്, സ്ഥാപനങ്ങള്‍, ആരോഗ്യ പരിപാലനം എന്നിവ മുതല്‍ നിരീക്ഷണ സംവിധാനങ്ങളിലുള്‍പ്പെടെ നിയമം ബാധകമായിരിക്കുമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എഐ നിയമവുമായി മുന്നോട്ടു പോകാന്‍ ഇയു ജനപ്രതിനിധികളും നയ രൂപീകരണ ചുമതലയുള്ള നേതാക്കളും ധാരണയിലെത്തിയത്.

എഐയെ നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യമായാണ്. മനുഷ്യരാശിക്ക് വിശ്വസിക്കാവുന്ന തരത്തില്‍ എഐയെ വികസിപ്പിക്കാനുള്ള നിയമ ചട്ടക്കൂട്ടായാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്.

ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗ്ഗരേഖകളാണ് നിയമത്തിലുള്ളത്.

എഐ ഉപയോഗിച്ചുള്ള ബഹു വിഷയ സഹായിയായ ചാറ്റ് ജിപിടിക്കുമെല്ലാ നിയന്ത്രണങ്ങളുമുണ്ടാകും. ചാറ്റ് ജിപിടിയും മറ്റ് പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുമ്പ് സുതാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നും നിയമം നിഷ്ക്കര്‍ഷിക്കുന്നു.

ഭീകരവാദം പോലെ ഏറെ ഗൌരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താന്‍ പാടുള്ളു. എഐയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാര സംവിധാനം നിര്‍ദ്ദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു പ്രത്യേകത.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കമ്പനികള്‍ 70 ലക്ഷം യൂറോ മുതല്‍ 3.5 കോടി യൂറോ വരെ പിഴ നല്‍കേണ്ടി വരുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

തെറ്റായ വിവരങ്ങളുടെ വ്യാപനം, തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവകകളിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാവുന്ന ഡീപ് ഫേക്ക് കൃത്രിമ മാധ്യമ സംവിധാനങ്ങളില്‍ എഐ നിര്‍മ്മിതമെന്നു വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.