യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം
വാഷിംഗ്ടണ്‍: ഹമാസ് ഗാസയില്‍നിന്ന് യിസ്രായേലിനു നേരെ തൊടുത്തുവിട്ട പതിനായിരക്കണക്കിനു റോക്കറ്റുകളില്‍ നിന്ന് പൌരന്മാരെ സംരക്ഷിച്ച പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ചെറിയ യിസ്രായേലി മെറ്റല്‍ കമ്പനിക്ക് അമേരിക്ക കഴിഞ്ഞ ആഴ്ച ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടു ചെയ്യുന്നു.
വടക്കന്‍ യിസ്രായേലിലെ അഫുല എലൈറ്റ് ആസ്ഥാനമാക്കി പ്രതിരേധ കമ്പനികള്‍ക്ക് പ്രത്യേകിച്ച് അയണ്‍ ഡോം ബാറ്ററികള്‍ക്കുള്ള വെടിമരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ പിച്ചള, വെങ്കലം, ചെമ്പ്, അലോയ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഫിങ്കര്‍ സ്റ്റൈന്‍ മെറ്റല്‍ 80 പേരെ നിയമിച്ചു.
അഫുല എലൈറ്റിലെ ഹസൈത് ഡെന്റ് അലോണ്‍ താമോര്‍ ഇന്‍ഡസ്ട്രിയന്‍ സോണില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു നിരോധിത സര്‍ക്കാര്‍ സബ്സീഡികള്‍ സ്വീകരിച്ചതിനും യു.എസില്‍ വിലകൂട്ടി ഉല്‍പ്പന്നങ്ങള്‍ വിറ്റതിനും കമ്പനി ഇപ്പോള്‍ അമേരിക്കന്‍ ഉപരോധത്തിനും അന്വേഷണത്തിനു വിധേയമാണ്.
ഇപ്പോള്‍ യിസ്രായേല്‍ ഹമാസിനെതിരെയും ഇറാന്, ലെബനോനിലെ ഹിസ്ബുള്ള എന്നിവിടങ്ങളിലെ തീവ്രവാദികള്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍ ബൈഡന് ഭരണകൂടത്തിന്റെ നിലപാടിനോട് യിസ്രായേല്‍ ഉദ്യോഗസ്ഥരെ ആശങ്കാരുലരാക്കിയിരിക്കുകയാണ്.
നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം യിസ്രായേലും യു.എസും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ കാര്യമായ സ്വാധിനത്തിന് ഇടയാക്കും.
ഇത് യിസ്രായേലി കയറ്റുമതിക്കാരെ പ്രത്യേകിച്ച് പ്രതിരോധ മേഖലയില്‍ ബാധിക്കും. റിപ്പോര്‍ട്ടില്‍ പറയുന്നു.

