നായകള്‍ വളര്‍ത്തിയ പെണ്‍കുട്ടി; കുരയ്ക്കും, നാലുകാലില്‍ നടക്കും; ഇപ്പഴും കാര്യമായ വ്യത്യാസമില്ലാതെ 40 കാരി
ക്വീവ്: ഓക്സാന മലയ (40) അവര്‍ കുരയ്ക്കും, മുരളും, നാലുകാലില്‍ നടക്കും. മാനസിക വൈകല്യമുള്ളവളാണെന്നു കരുതേണ്ട, അവരെ വളര്‍ത്തിയത് നായകളാണ്.
നായകളെ വിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ശീലങ്ങള്‍ മാറുന്നില്ലെന്നു മാത്രം. യുക്രൈനിലെ നോവ ബ്ളഹോവിയ്ചെങ്കയിലാണ് ജനിച്ചത്.
ഒലോക്സബാര്‍ മലയ വാലന്റൈന മലയ എന്നിവരാണ് മാതാപിതാക്കള്‍.ലോകം ഇന്ന് മലയയെഅറിയപ്പെടുന്നത് കാട്ടിലെ കുട്ടി എന്നാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക് അറിയില്ല.
ന്യുയോര്‍ക്ക് പോസ്റ്റാണ് മലയയുടെ ജീവിത കഥ പുറത്തുവിട്ടത്. അവരുടെ മാതാപിതാക്കള്‍ മദ്യപാനികളായിരുന്നു. കുടുംബം കടുത്ത ദാരിദ്ര്യത്തിലും. മലയയെ കൂടാതെ നിരവധി മക്കളും ദമ്പതികള്‍ക്കുണ്ടായിരുന്നു.
മലയ തന്റെ അനുഭവം പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടത്ര കിടക്കകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ നായയുടെ അടുത്തേക്ക് പോയി.
മൂന്നു വയസ്സുള്ളപ്പോഴാണ് നായയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയത്. കൊടും തണുപ്പില്‍ നായ ചൂട് നല്‍കി. 3 മുതല്‍ 9 വയസുവരെ നായയ്ക്കും പൂച്ചകള്‍ക്കുമൊപ്പമായിരുന്നു ജീവിതം. തന്റെ നായയും മറ്റ് അയല്പക്കത്തുള്ള തെരുവുനായകളും തന്നെ സ്വന്തം പോലെയാണ് കണ്ടത്.
പക്ഷെ വീട്ടുകാര്‍ക്ക് എന്ത് സംഭവിച്ചുഎന്ന് അറിയില്ല. ഒടുവില്‍ തെരുവിലെത്തി. മലയ കുരച്ചപ്പോഴാണ് അയല്‍പക്കക്കാര്‍ ശ്രദ്ധിച്ചത്. അവളെ രക്ഷപെടുത്താന്‍ നാട്ടുകാരും ഉദ്യോഗസ്ഥരും ശ്രമം നടത്തി. എന്നാല്‍ നായകള്‍ സമ്മതിച്ചില്ല.
മലയയ്ക്കുവേണ്ടി അവറ്റകള്‍ പ്രതിരോധം സൃഷ്ടിച്ചു. നായകള്‍ക്ക് നിരന്തരം ആഹാരവും മറ്റും നല്‍കി ശ്രദ്ധ മാറ്റിയപ്പോഴാണ് അവയില്‍നിന്ന് മലയയെ വേര്‍പെടുത്താനായത്.
അവരുടെ ശരീരഭാഷ മൃഗങ്ങളെപ്പോലെയായിരുന്നു. മനുഷ്യ ഭാഷപോലും മറന്നു. ഞാന്‍ അവരോട് സംസാരിക്കും അവര്‍ കുരയ്ക്കും അതായിരുന്നു ആശയ വിനിമയ രീതി.
മലയയ്ക്ക് അഭയം നല്‍കിയ സ്പെഷ്യല്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അന്ന ചാലയ പറഞ്ഞു. ചവറു കുട്ടകളില്‍നിന്ന് ഭക്ഷണം തേടുന്ന 9 വയസുകാരിയെക്കുറിച്ച് അറിഞ്ഞാണ് അന്ന് ഇടപെട്ടത്. ചാലയ പറയുന്നു. നക്കിയാണ് അവള്‍ ശരീരം വൃത്തിയാക്കുന്നത്.
പച്ചമാംസം കഴിച്ചു ഭക്ഷണത്തിനായി ചവറ്റു കുട്ടകളില്‍ തിരഞ്ഞു. വെള്ളം കാണുമ്പോള്‍ അവള്‍ നാവ് കാണിക്കുമായിരുന്നു. ഭക്ഷണം കഴിച്ചത് കൈകൊണ്ടായിരുന്നില്ല നാവ് കൊണ്ടായിരുന്നു.
ക്രമേണ നടക്കാനും സംസാരിക്കാനും പഠിച്ചു. എങ്കിലും മലയയ്ക്ക് ആറുവയസുകാരിയുടെ മാനസിക വളര്‍ച്ചയേയുള്ളു. ചൈല്‍ഡ് സൈക്കോളജിസ്റ്റ് ലിന്‍ ഫ്രൈ പറഞ്ഞു.
സാധാരണ ജീവിതം മലയയ്ക്ക് അന്യമാണെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. 2006-ല്‍ മലയ തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചുവെങ്കിലും അവളുടെ വര്‍ഷങ്ങളായുള്ള ആഘാതം സുഖപ്പെടുത്താന്‍ ആവുമായിരുന്നില്ല.
എങ്കിലും സാധാരണ മനുഷ്യജീവിതത്തിലേക്ക് ഒരുവിധമൊക്കെ കടന്നുവന്നുവെങ്കിലും പഴയ ജീവിതം മറക്കുന്നില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ ഒരു നായ കേന്ദ്രത്തില്‍ നായകളെ സംരക്ഷിക്കുന്നുവെങ്കിലും പഴയതുപോലെ നായകളോടു കൂടുതല്‍ അടുപ്പമില്ലെന്നുള്ളത് ആശ്വാസകരമാണ്.
എങ്കിലും എനിക്ക് ആരും ഇല്ലാത്തതിനാല്‍ ഞാന്‍ നായകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നു. അവയ്ക്കൊപ്പം അവയെപ്പോലെ നടക്കുന്നു. അവയെ അനുകരിക്കുന്നു മലയ പറയുന്നു.

