ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

Breaking News Europe

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

സ്റ്റോക്ഹോം: ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തടികൊണ്ടുള്ള നഗരം തീര്‍ക്കുകയാണ് സ്വീഡന്‍. ഈ അത്ഭുത നഗരം നിര്‍മ്മിക്കുന്നത് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ്.

വൈറ്റ് ആര്‍ക്കിടെക്റ്റ്, ഹെന്നിംഗ് ലാര്‍സന്‍, ഡാനിഷ് സ്റ്റുഡിയോ, സ്വീഡിഷ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ തടി നഗരം നിര്‍മ്മിക്കുന്നത്. നഗര നിര്‍മ്മാണം 2015-ല്‍ തുടങ്ങും.

2027-ഓടെ തടി നഗരം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി വിജയിച്ചാല്‍ അത് ചരിത്ര സംഭവമാകും. സ്വീഡന് നേട്ടമാകും. 2,50,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടി നഗരം നിര്‍മ്മിക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍, അട്രിയം ലുങ് ബെര്‍ഗിന്റെ ടീം വ്യക്തമാക്കി.

2000 വീടുകളും 7,000 ഓഫീസുകളും, വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷണ ശാലകള്‍, പാര്‍ക്കുകള്‍ എന്നിവയും ഇതില്‍ പെടും.

ഇതോടെ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കുമെന്നാണ് സ്വീഡന്റെ പ്രതീക്ഷ.

ഈ നഗരം 5 മിനിറ്റുകൊണ്ട് ചുറ്റിക്കറങ്ങാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണം. അതുകൊണ്ട് തന്നെ 5 മിനിറ്റു നഗരം എന്നും ഇത് അറിയപ്പെടും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.