പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

Health

പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ പച്ചക്കറി വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പടവലങ്ങ. എന്നാല്‍ ചിലരൊക്കെ പടവലങ്ങയെ ഇഷ്ടപ്പെടാത്തവരായുമുണ്ട്.

ഇതിന്റെ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണിത്. പടവലങ്ങയില്‍ വൈറ്റമിനുകളായ എ,ബി,സി,മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

പടവലങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉത്തമമാണ് പടവലങ്ങ.

പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും. ഒപ്പം രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും വേദന എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. പനിയുള്ളവര്‍ക്ക് പടവലങ്ങ നല്ലൊരു ഔഷധമാണ്.

തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പടവലങ്ങ നല്ലൊരു പരിഹാരമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പടവലങ്ങ കഴിക്കുന്നതുമൂലം മലബന്ധം ഒഴിവാക്കിക്കിട്ടും.

എല്ലുകളുടെ ആരോഗ്യത്തിനും പടവലങ്ങ നല്ലതാണ്. താരന്‍ ശമിപ്പിക്കാന്‍ പടവലങ്ങയുടെ നീര് ഉപയോഗിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.