ഛത്തീസ്ഗഢില്‍ ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന

ഛത്തീസ്ഗഢില്‍ ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന

Breaking News India

ഛത്തീസ്ഗഢില്‍ ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന

റായ്പൂര്‍: ഛത്തീസ്ഗഢ് സംസ്ഥാനത്ത് തീവ്രമായ ഹിന്ദു ദേശീയ വാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കി യു.എസ്. ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍.

ഛത്തീസ്ഗഢിലെ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഹിന്ദു ദേശീയ വാദികളില്‍നിന്നു കൂടുതല്‍ കടുത്ത മതപീഢനങ്ങള്‍ നേരിടുന്നുണ്ടെന്ന് വിശദീകരിച്ച ഐസിസി, അക്രമികള്‍ ക്രിസ്ത്യാനികളുടെ ഭൂമിയില്‍ നടത്തിയ റെയ്ഡുകളില്‍ കൃഷിസാധനങ്ങള്‍ നശിപ്പിച്ചു, ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് വിത്തും വളവും വാങ്ങിയതായി അറിയിച്ചു.

ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം നല്ല വിളകള്‍ നട്ടു വളര്‍ത്തിയിരുന്നു, പെട്ടന്ന് ഒരു ദിവസം ഞങ്ങള്‍ക്കെതിരെ അതിക്രമം നടന്നു.

എല്ലാ വിളകളും മൃഗങ്ങളെക്കൊണ്ട് തീറ്റിച്ചു. ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത വിളകള്‍ മൃഗങ്ങള്‍ തിന്നു നശിപ്പിച്ചു. കര്‍ഷകനെ ഉദ്ധരിച്ച് ഐസിസി പറഞ്ഞു. ഞങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല.

അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കൃഷിചെയ്യാന്‍ വിത്തും വളവും ഇല്ലായിരുന്നു. ഞങ്ങള്‍ സത്യസന്ധമായി കര്‍ത്താവിനെ അന്വേഷിക്കുകയും ദൈവത്തിന്റെ സഹായത്തിനായി കാത്തു നില്‍ക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു കര്‍ഷകന്‍ പറഞ്ഞു.

വിളകള്‍ നടുന്നതിന് വിത്തും വളവും ഇല്ലാത്തതിനാല്‍ ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്ക് വളരെയധികം നഷ്ടമുണ്ടായി. ദൈവം ഐസിസി വഴി ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കി.

ഞങ്ങള്‍ക്കും ഞങ്ങളുടെ കര്‍ഷകര്‍ക്കും ഇത് വലിയൊരു സഹായമാണ്. ഞങ്ങള്‍ക്ക് വിത്തും വളവും നല്‍കിയ ഐസിസിയോട് വളരെയധികം നന്ദി പറയുന്നു. മറ്റൊരു കര്‍ഷകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.