ലിബിയയില്‍ ക്രിസ്തുവിങ്കലേക്ക് വരുന്നവര്‍ക്ക് കടുത്ത പ്രതികൂലം; ബന്ധുക്കളില്‍നിന്നും പീഢനം

ലിബിയയില്‍ ക്രിസ്തുവിങ്കലേക്ക് വരുന്നവര്‍ക്ക് കടുത്ത പ്രതികൂലം; ബന്ധുക്കളില്‍നിന്നും പീഢനം

Asia Breaking News

ലിബിയയില്‍ ക്രിസ്തുവിങ്കലേക്ക് വരുന്നവര്‍ക്ക് കടുത്ത പ്രതികൂലം; ബന്ധുക്കളില്‍നിന്നും പീഢനം
ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയിലെ ജനസംഖ്യയില്‍ 97 ശതമാനവും മുസ്ളീങ്ങളാണ്. ഇതില്‍ ഭൂരിപക്ഷവും സുന്നി വിഭാഗക്കാരാണ്.

ബാക്കിയുള്ളവര്‍ ഗോത്ര വിഭാഗക്കാരും ക്രൈസ്തവരുമാണ്. ഇതില്‍ ഭൂരിപക്ഷവും കത്തോലിക്കര്‍. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളും പ്രതികൂലങ്ങളുമുള്ള ലിബിയയില്‍ വെറും ന്യൂനപക്ഷങ്ങളായ ക്രൈസ്തവ വിശ്വാസികള്‍ വളരെ രഹസ്യമായാണ് ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നത്.

രഹസ്യമായ സുവിശേഷം പങ്കുവെയ്ക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ഇവര്‍ക്ക് വേണ്ടത്ര സുരക്ഷയോ സഹായങ്ങളോ ലഭിക്കാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും കര്‍ത്താവിന്റെ സുവിശേഷം പലയിടങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

വ്യക്തിപരമായി നിരവധി ആളുകള്‍ കര്‍ത്താവിനെ കണ്ടു മുട്ടുന്നു. യാഥാസ്ഥികരായ മുസ്ളീം കുടുംബങ്ങളില്‍നിന്നുപേലും പലരും സുവിശേഷത്തില്‍ വിശ്വസിച്ചു രക്ഷപ്രാപിക്കുന്നുണ്ട്.

പ്രതികൂലവും ഒരു വശത്ത് നടക്കുന്നു. നിരവധി സംഭവങ്ങള്‍ ഉണ്ടായതില്‍ സ്വന്തം കുടുംബങ്ങളില്‍നിന്നും ചിലര്‍ക്ക് വേദനയുള്ള അനുഭവങ്ങള്‍ ഉണ്ടാകാനിടയാകുന്നു.

ഇതില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന മറിന (യഥാര്‍ത്ഥ പേരല്ല) എന്ന ക്രിസ്ത്യന്‍ വിശ്വസി പല അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

ഇതില്‍ നല്ലൊരു വിഭാഗവും യുവാക്കളാണ്. അടുത്തിടെ ക്രിസ്തുവിനെ കണ്ടുമുട്ടിയ ഒരു യുവതിയുടെ അനുഭവം: അവള്‍ ക്രിസ്ത്യാനിയായ വിവരം പിതാവ് അറിഞ്ഞു. ഉടന്‍ അയാള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു മുറിയില്‍ ദിവസങ്ങളോളം പൂട്ടിയിട്ടു.

ശുചിമുറിയില്‍ പോകാന്‍ പോലും അദ്ദേഹം അനുവദിച്ചില്ല. ഒരു മൃഗത്തെപ്പോലെ അവളെ ക്രൂരമായി മര്‍ദ്ദിക്കുന്നു. മറ്റൊരു യുവതി, അവളും ക്രിസ്ത്യാനിയായതിനെത്തുടര്‍ന്നു ഭര്‍ത്താവ് ഉടന്‍തന്നെ വിവാഹമോചനം നടത്തി. അതുപോലെ മറ്റൊരു സഹോദരനെപ്പറ്റിയും പറഞ്ഞു.

അദ്ദേഹം ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായി അയാള്‍ ആദ്യമായി ഈ വിവരം തന്റെ ഭവനത്തില്‍ അറിയിക്കുകയും സുവിശേഷത്തില്‍ വിശ്വസിക്കാന്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഉപദ്രവിക്കുകയും മറ്റു മുസ്ളീങ്ങളെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കേസെടുക്കുകയും വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ലിബിയയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കായി ദൈവജനം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.