കോംഗോയില്‍ ചര്‍ച്ചില്‍ തീവ്രവാദി ആക്രമണം; 8 മരണം, 30 പേരെ തട്ടിക്കൊണ്ടുപോയി

കോംഗോയില്‍ ചര്‍ച്ചില്‍ തീവ്രവാദി ആക്രമണം; 8 മരണം, 30 പേരെ തട്ടിക്കൊണ്ടുപോയി

Africa Breaking News

കോംഗോയില്‍ ചര്‍ച്ചില്‍ തീവ്രവാദി ആക്രമണം; 8 മരണം, 30 പേരെ തട്ടിക്കൊണ്ടുപോയി

കിന്‍ഷാസ: റിപ്പബ്ളിക് ഓഫ് ദി കോംഗോയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 8 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.

വടക്കു കിഴക്കന്‍ കോംഗോ പ്രവിശ്യയിലെ ബേനിയിലെ ഓയ്കയിലെ നിരവധി ഗ്രാമങ്ങളില്‍ ജനുവരി 30 മുതല്‍ തീവ്രവാദി സംഘടനയായ അലയ്ഡ് ഡെമോക്രാറ്റിക് ഫോര്‍സസ് (എഡിഎഫ്) നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്.

നിരവധി പേര്‍ക്ക് പരിക്കേറ്റു. 30 ഓളം പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരില്‍ 5 പേര്‍ ഒയ്ക്കയിലെ ബ്രാഹ്മനിസ്റ്റ് പെന്തക്കോസ്തല്‍ ചര്‍ച്ചിലെ വിശ്വാസികളാണ്. വെള്ളിയാഴ്ച വിശ്വാസികള്‍ ചര്‍ച്ചിനുള്ളില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ മൂര്‍ച്ഛയേറിയ ആയുധങ്ങളുമായി വന്നു ആക്രമിക്കുകയായിരുന്നുവെന്ന് ഒയ്കയിലെ മേയര്‍ നിക്കോളാസ് കികികു അറിയിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ നിരവധി പേരെ കാണാതായിട്ടുണ്ട്.

കോംഗോയിലെ ചില പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ ആക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലിനും, അതിക്രമങ്ങള്‍ക്കും ഇരയാകുന്നതായി ക്രൈസ്തവര്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.