ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ

ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ

Breaking News India

ആരോഗ്യ ഇന്‍ഷുറന്‍സ്: കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത പണ രഹിത ചികിത്സ
ന്യൂഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇനി ഏത് ആശുപത്രിയില്‍ പോയാലും പണ രഹിത (ക്യാഷ്ലെസ്) ചികിത്സ ലഭിക്കും.

ഇന്‍ഷുറന്‍സ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രിയിലും ഇനി ക്യാഷ് ലെസ് ആയി ചികിത്സ തേടാവുന്നതാണ്. ഇതുവരെ ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ ചികിത്സയ്ക്കുള്ള പണം അടയ്ക്കുകയും പിന്നീട് അത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തിരിച്ചു കിട്ടുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.

റീഇംബേഴ്സെമെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ട സ്ഥിതി ഉണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല. ചികിത്സയ്ക്കായി ഏതു ആശുപത്രിയും തിരഞ്ഞെടുക്കാം.

ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രിയിലും ക്യാഷ്ലെസ് എവരിവേര്‍ സൌകര്യവും ലഭിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറന്‍സുമാരുടെ പ്രതിനിധി സംഘടനയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൌണ്‍സില്‍.

(ജിഎസി) ആണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. എല്ലാ ജനറല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായും കൂടിയാലോചിച്ചാണ് ക്യാഷ്ലെസ് സൌകര്യം ആരംഭിച്ചതെന്ന് ജിഐസി അറിയിച്ചു.

ക്യാഷ്ലെസ് സൌകര്യം ലഭിക്കുന്നതിന് പോളിസി ഉടമകള്‍ 48 മണിക്കൂര്‍ മുമ്പെങ്കിലും നടപടിക്രമവും എമര്‍ജെന്‍സി ഹോസ്പിറ്റലൈസേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.