യെരുശലേമിനു സമീപമുള്ള കുന്നില്‍ കോരെശ് രാജാവിന്റെ കാലത്തെ വെള്ളി നാണയം കണ്ടെടുത്തു

യെരുശലേമിനു സമീപമുള്ള കുന്നില്‍ കോരെശ് രാജാവിന്റെ കാലത്തെ വെള്ളി നാണയം കണ്ടെടുത്തു

Asia Breaking News Middle East

യെരുശലേമിനു സമീപമുള്ള കുന്നില്‍ കോരെശ് രാജാവിന്റെ കാലത്തെ വെള്ളി നാണയം കണ്ടെടുത്തു

യെരുശലേം: യെരുശലേമിനു സമീപമുള്ള യഹൂദ മലനിരയില്‍ നടത്തിയ ഉല്‍ഖനനത്തില്‍ 2550 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളി നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

ബൈബിളിലെ പേര്‍ഷ്യന്‍ രാജാവായിരുന്ന കോരെശിന്റെ കാലത്ത് (ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടം) നാണയങ്ങളുടെ ഉപയോഗം ആരംഭിച്ച കാലത്തുതന്നെയാണ് ഈ വെള്ളി നാണയം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഒരു ഹൈവേ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുന്നതിനാല്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി (ഐഎഎ) മേല്‍ നോട്ടത്തില്‍ നടന്ന ഖനനത്തിലാണ് ഈ കണ്ടെത്തല്‍.

നാണയം കണ്ടെത്തിയ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് പുരാതനമായ നാല് മുറികളുള്ള വീടും ഗവേഷകര്‍ കണ്ടെത്തി. യിസ്രായേലിനു പുറത്ത് നിര്‍മ്മിച്ച നാണയം രണ്ടായി മുറിഞ്ഞ നിലയിലാണ് ലഭിച്ചത്. ഐഎഎ നാണയ ശാസ്ത്ര വിഭാഗം മേധാവി ഡോ. റോബര്‍ട്ട് കൂള്‍ പറയുന്നത്: യിസ്രായേലില്‍നിന്ന് ഇത്തരത്തില്‍ ആറ് നാണയങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളു എന്നാണ്.

നാണയങ്ങളുടെ ഉപയോഗം ആരംഭിച്ച ഒരു കാലഘട്ടത്തിലാണ് ഈ നാണയം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ കണ്ടെത്തല്‍ വ്യാപാരം നടത്തിയ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംഭാവന ചെയ്യുന്നു. കൂടാതെ ആഗോള വാണിജ്യം പണമിടപാടിലേക്ക് മാറിയ പ്രക്രീയയെ വെള്ളിക്കാശുകള്‍ തൂക്കി നാണയങ്ങളുടെ ഉപയോഗതേതിലേക്ക് മാറുകയായിരുന്നു.

കണ്ടെത്തിയ വീടിന്റെ തറയില്‍ പുരാവസ്തു ഗവേഷകന്‍ ഒരു വെയ്റ്റ് കല്ല് (നാണയ സബ്രദായത്തിനു മുമ്പ് തൂക്കം അളക്കുന്ന കല്ലില്‍ നിര്‍മ്മിച്ച വെയ്റ്റ്) ഉം കണ്ടെത്തി. അത് ആ കാലഘട്ടത്തില്‍ എങ്ങനെ വ്യാപാരം നടന്നുവെന്നതിലേക്ക് വെളിച്ചം വീശുമെന്ന് ഉല്‍ഖനന ഡയറക്ടര്‍മാരായ മൈക്കള്‍ വെര്‍മെന്‍സ്റ്റൈനും, ഡാനി ബെനയൂണും പറയുന്നു.

താഴികക്കുടത്തിന്റെ ആകൃതിയിലുള്ള കല്ല് തൂക്കം ലോഹങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, മറ്റ് വിലകൂടിയ ചരക്കുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുമായിരുന്നു. മാത്രമല്ല കല്ല് തൂക്കത്തിന്റെ അടയാളം ഷെക്കല്‍ എന്ന വാക്കിന്റെ ഒരു പുരാതന ഈജിപ്ഷ്യന്‍ (ഹൈറാറ്റിക്) ചുരുക്കമായിരുന്നു.

ഇത് യഹൂദ രാജ്യത്തിലെ ഒരു സാധാരണ ഭാരമാണെന്ന് അവര്‍ പറഞ്ഞു. യെരുശലേമിന്റെ തെക്കു പടിഞ്ഞാറുള്ള ഏലാം താഴ്വരയ്ക്കടുത്തുള്ള യഹൂദ കുന്നുകളിലാണ് ഈ സ്ഥലം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.