യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു
മഹാരാജ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ വര്‍ഷാവസാനത്തില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും പോലീസ് എത്തി അറസ്റ്റു ചെയ്തു.
ഡിസംബര്‍ 31-ന് സോള്‍ബരസ ഗ്രാമത്തിലെ പ്രാദേശിക സഭയുടെ പാസ്റ്റര്‍ രാജ്കിഷോറും സഹവിശ്വാസികളും ചേര്‍ന്ന് സ്വന്തം വീട്ടില്‍ ഒത്തുകൂടി പ്രാര്‍ത്ഥനാ യോഗം പുരോഗമിക്കുന്നതിനിടയില്‍ രാത്രി 11 മണിയോടെ കോത്തിബാരി പോലീസ് വീട്ടിലെത്തി അയല്‍വാസിയുടെ പരാതിയില്‍ അദ്ദേഹത്തെയും സുഹൃത്ത് രാജ്കുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് യു.പി.യിലെ ക്രിസ്ത്യന്‍ നേതാവായ പ്യാരെലാല്‍ പറഞ്ഞു.
കോസ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ (സിആര്‍പിസി 151)(വ്യക്തമാക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍), 107 (സമാധാന ലംഘനം, അല്ലെങ്കില്‍ പൊതു സമാധാനം തകര്‍ക്കുക), 116 പ്രകാരം കിഷോറിനും കുമാറിനുമെതിരെ കേസെടുത്തതായി എസ്എച്ച്ഒ തന്നോടു പറഞ്ഞതായി പ്യാരെലാല്‍ പറഞ്ഞു.
രാജ്കുമാറിനെയും, രാജ്കിഷോറിനെയും പിറ്റേദിവസം സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും തുടര്‍ന്നു വിട്ടയയ്ക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസ് തുടരും. രാജ്കിഷോറിന്റെ വീട്ടില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു പരാതിക്കാരന്‍ പോലീസിനെ അറിയിച്ചത്.
എന്നാല്‍ തങ്ങളുടെ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ആരോപണം കിഷോറിന്റെ ഭാര്യ ഭഗവന്തി നിഷേധിച്ചു. വ്യാജ പരാതിയിന്മേല്‍ പോലീസ് എത്തിയപ്പോള്‍ തന്റെ ഭര്‍ത്താവും താനും വിശ്വാസികളും വീട്ടില്‍ സമാധാനപരമായി ഇരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് കുടുംബവുമായി ബന്ധപ്പെട്ട മാധ്യമത്തോട് ഭഗവന്തി പ്രതികരിച്ചു.
രാജ്കുമാറിനെയും രാജ് കിഷേറിനെയും തങ്ങളുടെ വിഷയം അന്വേഷിക്കുകയോ സംസാരിക്കാനുള്ള അവസരം നല്‍കുകയോ ചെയ്യാതെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ല്‍ നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൌലികാവകാശത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നതും അവര്‍ക്ക് ഇഷ്ടമുള്ളവരെ ആരാധിക്കാനും അവര്‍ ആഗ്രഹിക്കുന്ന മതത്തിന്റെ മതഗ്രന്ഥങ്ങള്‍ വായിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നും ഭഗവന്തി പറഞ്ഞു.

