ബൈബിള്‍ നിര്‍വ്വചനമായ ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ പദങ്ങള്‍ മെതഡിസ്റ്റ് ചര്‍ച്ച് ഒഴിവാക്കുന്നു

ബൈബിള്‍ നിര്‍വ്വചനമായ ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ പദങ്ങള്‍ മെതഡിസ്റ്റ് ചര്‍ച്ച് ഒഴിവാക്കുന്നു

Breaking News Europe

ബൈബിള്‍ നിര്‍വ്വചനമായ ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ പദങ്ങള്‍ മെതഡിസ്റ്റ് ചര്‍ച്ച് ഒഴിവാക്കുന്നു

ലണ്ടന്‍: യു.കെ. ആസ്ഥാനമായ പ്രമുഖ ക്രിസ്ത്യന്‍ സഭയായ മെതഡിസ്റ്റ് ചര്‍ച്ച് വിശ്വാസ പരിത്യാഗത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സമൂഹത്തിനുതന്നെ ആശങ്കയുണ്ടാക്കുന്നു.

വിവാഹത്തിന്റെ പരമ്പരാഗത ബൈബിള്‍ നിര്‍വ്വചനത്തില്‍നിന്ന് ഒരു വലിയ മാറ്റം വരുത്തിയിരിക്കുകയാണ് അവര്‍.

ഭര്‍ത്താവ്, ഭാര്യ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും പകരം പങ്കാളി, മാതാപിതാവ് തുടങ്ങിയ ലിംഗ നിഷ്പക്ഷ പദങ്ങള്‍ തിരഞ്ഞെടുക്കാനും ശുശ്രൂഷകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഇന്‍ക്ളുസീവ് ലാഗ്വേജ് ഗൈഡ് സഭ പുറത്തിറക്കിയിട്ടുണ്ട്.

ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ബന്ധം എന്ന ബൈബിള്‍ നിര്‍വ്വചനതേതില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് ഈ നീക്കം.

ഓരോ ആറു മാസത്തിലും അപ്ഡേറ്റ് ചെയ്യുന്ന ഗൈഡ്, ബന്ധങ്ങള്‍ വ്യത്യസ്ത രൂപങ്ങളില്‍ വരുമെന്നും മാതാപിതാവ്, പങ്കാളി, കുട്ടി, പരിപാലകന്‍ എന്നിവ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത് നല്ല മാര്‍ഗ്ഗങ്ങളാണെന്നാണ് നിര്‍ദ്ദേശം.

ഉല്‍പ്പത്തി 2: 24-ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്തവും ഏക ഭാര്യത്വവുമായ ബന്ധം എന്ന നിലയില്‍ വിവാഹത്തെക്കുറിച്ചുള്ള ബൈബിള്‍ പഠിപ്പിക്കലില്‍നിന്ന് തികച്ചും വിരുദ്ധമാണിത്.

അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടു പിരിഞ്ഞ ഭാര്യയോടു പറ്റിച്ചേരും, അവര്‍ ഏക ദേഹമായി തീരും എന്നാണ് വചനം. ഇതിനെ മെതഡിസ്റ്റ് സഭ പുതിയ വ്യാഖ്യാനം നല്‍കി.

സഭയുടെ പുതിയ നിലപാട് തിരുവെഴുത്തുകളെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ലോകത്തിന്റെ മൂല്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണിത്.

2021-ല്‍ ഗ്രേറ്റ് ബ്രിട്ടനിലെ പള്ളിയുടെ ഭരണ സമിതി വിവാഹത്തെ പുനര്‍ നിര്‍വ്വചിക്കുവാനും സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നടത്താനും സഹവാസം സ്ഥിരീകരിക്കുവാനും വോട്ടു ചെയ്തു.

വിവാഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള ബൈബിള്‍ പഠിപ്പിക്കലുകളില്‍നിന്നും സഭയുടെ വ്യതിചലനത്തെ ഈ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു എന്ന് ക്രൈസ്തവ നേതാക്കള്‍ വിമര്‍ശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.