ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി
റോം: പുരാതന കാലം മുതലേ കപ്പലുകളും ബോട്ടുകളും സജീവമായിരുന്നു കടയിലും കായലുകളിലുമൊക്കെ യാത്രയ്ക്കായി. അന്നും ഇന്നും മനുഷ്യര്‍ ആശ്രയിക്കുന്നതും ഇതൊക്കെത്തന്നെയാണ്.
എത്രയോ കപ്പല്‍ അപകടങ്ങളും ബോട്ട് ദുരന്തങ്ങളും ലോകത്ത് സംഭവിച്ചിട്ടുണ്ട്. അവയില്‍ വെറും ന്യൂനപക്ഷം മാത്രമാണ് കണ്ടെത്താനായത്.
ബാക്കിയുള്ള ഇപ്പോഴും കടലിന്റെ അടിത്തട്ടുകളില്‍ കിടക്കുന്നു അവയില്‍ ചിലത് കണ്ടെത്താനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. ഇപ്പോഴിതാ 4000 വര്‍ഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇറ്റലിയില്‍ നിന്നു കണ്ടെത്തിയത്.
ഇറ്റലിയിലെ കാപ്രിയിലെ ഗ്രോട്ടോയിലെ ണ്ടിയാങ്ക കടല്‍ ഗുഹയ്ക്കു സമീപമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇറ്റലിയിലെ നേപ്പിള്‍സ് പോലീസിന്റെ അണ്ടര്‍ വാട്ടര്‍ യൂണിറ്റാണ് സമുദ്ര നിരപ്പില്‍നിന്നും 130 അടി താഴ്ചയില്‍ കിടക്കുന്ന കപ്പല്‍ കണ്ടെത്തിയത്.
കപ്പലില്‍നിന്ന് ഒബ്സിഡിയന്‍ എന്നറിയപ്പെടുന്ന ബ്ളാക്ക് ഗോള്‍ഡ് എന്ന അപൂര്‍വ്വ കല്ലും കണ്ടെത്തിയിട്ടുണ്ട്. പര്‍പ്പിള്‍-ബ്ളാക്ക് അഗ്നി പര്‍വ്വത ഗ്ളാസ് ആയ ഒബ്സീഡിയന്‍ സ്വര്‍ണമാണിത്. ഇതിന് ഏകദേശം 8 കിലോഗ്രാം ഭാരമുണ്ട്.
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കട്ടിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ കാലമായി ഉപയോഗിക്കുന്ന അതിഭയങ്കരവും അതുല്യവുമായ കല്ലാണ് ഒബ്സിഡിയന്‍.
ഇതിനെ പലപ്പോഴും ശിലായുഗത്തിലെ കറുത്ത സ്വര്‍ണം എന്നു വിളിക്കാറുണ്ട്. ലാവ വളരെ വേഗത്തില്‍ മരവിപ്പിക്കുന്നതിലൂടെയാണ് ഒബ്സിഡിയന്‍ രൂപം കൊള്ളുന്നത്.
ഇതിന്റെ ഘടന മിനുസമാര്‍ന്നതാണ്. കല്ല് വിപണിയില്‍ ബ്ളാക് ഗോള്‍ഡ് വളരെ ജനപ്രിയമാണ്. മാത്രമല്ല ഇതിന്റെ മൂല്യവും വളരെ കൂടുതലാണ്.

