നേന്ത്രപ്പഴം ഈ രീതിയില്‍ കഴിച്ചു നോക്കൂ; മികച്ച ആരോഗ്യ ഗുണം

നേന്ത്രപ്പഴം ഈ രീതിയില്‍ കഴിച്ചു നോക്കൂ; മികച്ച ആരോഗ്യ ഗുണം

Health

നേന്ത്രപ്പഴം ഈ രീതിയില്‍ കഴിച്ചു നോക്കൂ; മികച്ച ആരോഗ്യ ഗുണം

നേന്ത്രക്കായ ഇഷ്ടപ്പെടാത്തവരാരുമില്ല. അത്രയ്ക്കു പ്രീയമാണ് സാധാരണക്കാരുടെ ഈ വാഴപ്പഴം. അന്നജം പ്രോട്ടീന്‍, ജീവകങ്ങള്‍, ധാതു ലവണങ്ങള്‍ എന്നിവയുടെ കലവറയാണ് നേന്ത്രക്കായ.

രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ളാസ് പാലും കൂടിയാല്‍ ഉത്തമമായ ഒരു സമീകൃത ആഹാരമാണ്. നേന്ത്രക്കായ് ഉണക്കിപ്പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, മൂത്ര രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലതാണ്.

പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും സഹായിക്കുന്നു.

ഒരു ഏത്തപ്പഴം ശുദ്ധമായ തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ രക്തക്ഷയം, രക്തപിത്തം, ക്ഷയം, പിള്ളവാതം, നീറ്റലോടുകൂടിയുള്ള മൂത്രം പോക്ക് എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.