യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം ആദ്യമായി വിജയകരമായി ഉപയോഗിച്ചു
യെരുശലേം: ഹമാസുമായുള്ള പോരാട്ടത്തിനിടെ പ്രവര്‍ത്തന ഉപയോഗത്തില്‍ ആദ്യമായി പുതിയ വജ്രായുധമായ അയണ്‍ ബീം ലേസര്‍ പ്രതിരോധ സംവിധാനം വിന്യസിച്ചുകൊണ്ടു യിസ്രായേല്‍ ചരിത്ര പരമായ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചതായി തിങ്കളാഴ്ച യിസ്രായേലി ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഗാസ മുനമ്പില്‍നിന്ന് യിസ്രായേലിലേക്ക് ഹമാസ് ഭീകരര്‍ വിക്ഷേപിച്ച റോക്കറ്റിനെ നിര്‍വ്വീര്യമാക്കി അയണ്‍ ബീം അതിന്റെ ആദ്യത്തെ ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ചു.
എതിരാളികളുടെ ആക്രമണത്തെ പ്രതിരോധിച്ചു നിര്‍വ്വീര്യമാക്കി. ഇത് ഒരു യുദ്ധകാല സാഹചര്യത്തില്‍ ലേസര്‍ അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഉദ്ഘാടന പ്രവര്‍ത്തന ഉപയോഗത്തെ അടയാളപ്പെടുത്തി.
പുതിയ റിപ്പോര്‍ട്ടു പ്രകാരം അയണ്‍ ബീം അടുത്ത വര്‍ഷം തന്നെ പൂര്‍ണ്ണമായി വിന്യാസം ചെയ്യപ്പെടും. ഇത് ഒരു ഗെയിം ചേഞ്ചറാണ്, കാരണം നമുക്ക് ശത്രുവിനെ സൈനികമായി ആക്രമിക്കാന്‍ മാത്രമല്ല, അവരെ സാമ്പത്തികമായി പാപ്പരാക്കാനും കഴിയും.
റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ മേജര്‍ ജനറല്‍ യോവ് ഹാര്‍ ഇവന്‍ പറഞ്ഞു. ഒരു ലേസര്‍ പ്രതിരോധ സംവിധാനം നിലവിലെ അയണ്‍ ഡോമിനേക്കാള്‍ കൂടുതല്‍ ചെലവ് കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹമാസ് ഉപയോഗിക്കുന്ന ഖസ്സാം റോക്കറ്റുകള്‍ക്ക് ഓരോന്നിനും 300-800 ഡോളര്‍ ചിലവ് വരുമെന്നു കണക്കാക്കുമ്പോള്‍ ഒരു അയണ്‍ ഡോം ഇന്റര്‍ സെപ്റ്റര്‍ മിസൈലിന് ഏകദേശം 50,000 ഡോളറാണ് ചിലവ്.

