ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി

ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി

Asia Breaking News Middle East

ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗാസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്ക് ചുവട്ടില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന യിസ്രായേല്‍ സൈന്യത്തിന്റെ വാദത്തില്‍ വിശദീകരണവുമായി മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രായേല്‍ തന്നെ നിര്‍മ്മിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് യു.എസ്. ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബറാക് പറഞ്ഞു.

വര്‍ഷങ്ങളായി അറിയാവുന്നതാണ് അല്‍ ഷിഫയ്ക്കു താഴെ യിസ്രായേലി നിര്‍മ്മാതാക്കള്‍ ഒരുക്കിയ തുരങ്കങ്ങള്‍ ഹമാസ് തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമായി ഉപയോഗിക്കുന്നുവെന്നത്. ഒരു ജംഗ്ഷനെന്ന നിലയ്ക്ക് നിരവധി തുരങ്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അദ്ദേഹം പറഞ്ഞു.

1967-ല്‍ ഈജിപ്റ്റിന്റെ നിയന്ത്രണത്തില്‍ നിന്നാണ് ഗാസ്സ യിസ്രായേല്‍ പിടിച്ചെടുക്കുന്നത്. പിന്നീട് 2005 വരെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം.

അവിടയുണ്ടായിരുന്ന കുടിയേറ്റക്കാരെയും സൈനികരെയും പിന്‍വലിച്ചശേഷം ഗാസ്സ ഹമാസ് നിയന്ത്രണത്തിലായി.

നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് ഞങ്ങള്‍ സഹായിച്ച് ഈ ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം നല്‍കലായിരുന്നു ലക്ഷ്യം. ബറാക് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.