പീഢിത ക്രൈസ്തവര്‍ക്ക് അമേരിക്ക ഇനി സുരക്ഷിത താവളമല്ല; ഓപ്പണ്‍ ഡോര്‍സ്
വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വാദ ഗ്രൂപ്പുകള്‍ ബുധനാഴ്ച ഒരു സംയുക്ത റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. അവര്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് പുനരധിവസിക്കപ്പെടുന്ന പീഢിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോഴും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് മുന്നറിയിപ്പ നല്‍കുന്നു.
ക്രിസ്ത്യന്‍ പേര്‍സിക്യൂഷന്‍ വാച്ച് ഡോഗിന്റെ ഓപ്പണ്‍ ഡോര്‍സ് യു.എസ് ഇവാഞ്ചലിക്കല്‍ ഹ്യുമാനിറ്റേറിയന്‍ ഏജന്‍സിയായ വേള്‍ഡ് റിലിഫുമായി ചേര്‍ന്ന് അവരുടെ ക്ളോസ്ഡ് ഡോര്‍സ് എന്ന പേരില്‍ ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
2020-ല്‍ സംഘടനകള്‍ അടഞ്ഞവാതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍നിന്ന് യു.എസിലേക്ക് പ്രവേശിപ്പിക്കപ്പെട്ട ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന ഒരു പരിപാടിയില്‍ അനാവരണം ചെയ്തു.
അമേരിക്കയുടെ നയത്തിലെ സമീപകാല മാറ്റങ്ങള്‍ വെളിപ്പെടുത്തുന്നത് അമേരിക്ക ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സുരക്ഷിത താവളമല്ല എന്നാണ്.
2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ക്രിസ്ത്യാനികള്‍ ഏറ്റവും കടുത്ത പീഢനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളില്‍ നിന്ന് പുനരധിവസിപ്പിച്ച ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുട എണ്ണം 2018 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 70 ശതമാനം കുറഞ്ഞതായി വേള്‍ഡ് റിലീഫ് അഡ്വക്കസി ആന്‍ഡ് പോളിസി വൈസ് പ്രസിഡന്റ് മാറ്റ് സോറന്‍സ് പറഞ്ഞു.
2016-ല്‍ 32,248 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചപ്പോള്‍ 2022-ല്‍ അത് 9,538 മാത്രമാണ്.

