പഴങ്ങള്‍കൊണ്ടുള്ള ജ്യൂസ്; പക്ഷെ പഴച്ചാറില്ല; പ്രമുഖ കമ്പനിക്കെതിരെ അന്വേഷണം
ന്യുയോര്‍ക്ക്: ജ്യൂസില്‍ പഴങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താത്തതിനെത്തുടര്‍ന്ന് പ്രമുഖ ഭക്ഷണ വ്യാപാരശാലയായ സ്റ്റാര്‍ ബെക്സിനെതിരെ അന്വേഷണത്തിനുള്ള ഉത്തരവ്.
പഴച്ചാറുകള്‍ പ്രധാനമായുള്ള ജ്യൂസ് ജനങ്ങളുടെ പഴച്ചാറില്ലെന്ന പരാതിയിലാണ് തിങ്കളാഴ്ച ന്യുയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിട്ടത്. യു.എസ് ജില്ലാ ജഡ്ജി ജോണ്‍ ക്രോനര്‍ സ്റ്റാര്‍ ബെക്സിന്റെ അപേക്ഷ തള്ളി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
ജ്യൂസിന്റെ നിലവാരവും ജ്യൂസിലെ പഴച്ചാറിന്റെ അഭാവവും കാണിച്ച് ഏകദേശം 11 ഓളം പരാതികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ 9 കേസുകള്‍ തള്ളണമെന്നാവശ്യപ്പെട്ടാണ് സ്റ്റാര്‍ ബെക്സ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു.
മാംഗോഡ്രാഗണ് ഫ്രൂട്ട്, മാംഗോ ഡ്രാഗണ്‍ ഫ്രൂട്ട് ലമണേഡ്, പൈനാപ്പിള്‍ പാഷന് ഫ്രൂട്ട്, പൈനാപ്പിള്‍ പാഷന് ഫ്രൂട്ട് ലമണേഡ്, സ്ട്രോബറി അകായ്, സ്ട്രോബറി അകായ് ലമണേഡ് അടക്കമുള്ള ആരാധകര്‍ ഏറെയുള്ള ഡ്രിങ്കുകള്‍ക്കെതിരെയാണ് അന്വേഷണം നടക്കുക.
സ്റ്റാര്‍ ബെക്സിന്റെ സുപ്രധാന ഇനങ്ങളായ ഇവയില്‍ ഒന്നും തന്നെ മാങ്ങാ, പാഷന് ഫ്രൂട്ട്, അകായ് തുടങ്ങിയ പഴങ്ങളില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. 2022 ആഗസ്റ്റിലാണ് ഉപഭോക്താക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.
പഞ്ചസാരയും വെള്ളവും മുന്തിര വെള്ളവും ഉപയോഗിച്ചുള്ള തട്ടിക്കൂട്ടാണ് ഈ പേരുകളില്‍ നല്‍കുന്നതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
നിരവധി ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചത്. അമിതമായ ലാഭം കൊയ്യാന്‍ വലിയ പേരുകള്‍ ഇടുന്നുവെന്നാണ് പരാതി.

