ഇറാക്കിലെ ക്രിസ്ത്യന്‍ വിവാഹ ചടങ്ങിലെ അഗിനിബാധയില്‍ മരണം 119; നമുക്കും പാഠം പഠിക്കാനേറെ
ബാഗ്ദാദ്: സെപ്റ്റംബര്‍ 26-ന് വടക്കന്‍ നിനവെ പ്രവിശ്യയിലെ ഇറാക്കിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പട്ടണമായ ഖറാകോഹിയിലുള്ള ഒരു വിരുന്നു ഹാളില്‍ വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലധികം പേര് മരിച്ച സംഭവത്തില്‍ ക്രിസ്ത്യന്‍ വരനും വധുവും അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ആ ഇരുണ്ട രാത്രിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും തങ്ങളെ വേട്ടയാടുന്നതായി യുവ ദമ്പതികള്‍ .
ഞങ്ങള്‍ ജീവനോടെ ഇരിക്കുന്നു എന്നത് ശരിയാണ്. പക്ഷെ ഞങ്ങള്‍ മരിച്ചവരാണ് ഞങ്ങള്‍ ഉള്ളില്‍ മരിച്ചു. നവ വരന് ഇവാന് ഈശോ എന്നു വിളിക്കപ്പെടുന്ന രേവന് (27), വധു 18 വയസ്സുള്ള ഹനീന് എന്നിവര്‍ കണ്ണീരോടെ പറയുന്നു.
പ്രാദേശിക സയമം ഏകദേശം രാത്രി 10.45 ന് തീപിടുത്തമുണ്ടായപ്പോള്‍ ഏകദേശം 1300 അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തതായി ഇറാക്കി ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് മേജര്‍ ജനറല്‍ പൈലറ്റ് തഹ്സീന് അല്‍ ഖഫാജി പ്രമുഖ ഒരു മാധ്യമത്തോട് പറഞ്ഞു. നേരത്തെ പള്ളിയിലെ ശുശ്രൂഷയെത്തുടര്ന്നു അതിഥികള്‍ വിരുന്നു ശാലയില്‍ ഒത്തു കൂടുകയായിരുന്നു.
നവ ദമ്പതികള്‍ നൃത്തം ചെയ്യുമ്പോള്‍ സീലിംഗിലെ അലങ്കാരങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.
മരിച്ചവരെ കൂടാതെ 150 ഓളം പേര്‍ക്ക് പരിക്കേറ്റു. തന്റെ കുടുംബം മുഴുവന്‍ തകര്‍ന്നു. വധുവിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്നു പറയുന്നു. പക്ഷെ രേവന് പറയുന്നത് ഇതൊരു ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ്. സീലിംഗില്‍ തീ പടര്‍ന്നു ഞങ്ങള്‍ക്ക് കനത്ത ചൂട് അനുഭവപ്പെട്ടു. സീലിംഗ് മുഴുവന്‍ നൈലോണ്‍ ആയതിനാല്‍ കത്തിയമരാന്‍ സെക്കന്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളു.
ആളുകള്‍ നിലവിളിക്കാനും ഓടുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ ഹാനിന്റെ കൈപിടിച്ചുകൊണ്ട് അടുക്കളഭാഗത്തുകൂടി രക്ഷപെട്ടു. പക്ഷെ കല്യാണ വസ്ത്രത്തിന്റെ ഫാഷന്‍ മൂലം അവള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. രേവന് പറയുന്നു.
അപകടത്തിനു കാരണമായി ഇറാക്കിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഇപ്രകാരമാണ്. വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ചതായും അത് തുടക്കത്തില്‍ ഹാളിനുള്ളില്‍ തീ ആളിക്കത്തിച്ചു. വളരെ ജ്വലിക്കുന്ന ഇക്കോബോംബ് പ്ളാസ്റ്റിക് പാനലുകള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷവാതക ഉദ്ഗമനം മൂലം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ഞങ്ങള്‍ക്ക് ഇനി ഇവിടെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ , പ്രീയപ്പെട്ടവര്‍ എല്ലാവരും പോയി. അതുകൊണ്ട് ഇനി ഇവിടെ താമസിച്ചിട്ട് കാര്യമില്ല. ദുഃഖത്തോടെ നവവരന് പറയുന്നു. ഇത്തരം ദുരന്തങ്ങള്‍ നമുക്കൊരു പാഠമാകട്ടെ.
ക്രൈസ്തവ വിവാഹ വേദികള്‍ നമ്മുടെ നാട്ടില്‍ പോലും ഇത്തരം ആഡംബര വേദികളാകുന്നു. പണവും പ്രതാപവും വര്‍ദ്ധിച്ചപ്പോള്‍ യുവ തലമുറ ക്രൈസ്തവ ലളിത വിവാഹ പാരമ്പര്യങ്ങളെ വിസ്മരിച്ച് പണക്കൊഴുപ്പിന്റെ വേദികളാകുന്നത് ദൈവം അംഗീകരിക്കില്ലെന്നു നാം മനസ്സലിലാക്കണം.

