യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം
അബുദാബി: യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ 68 തസ്തികകളില്‍ കൂടി സ്വദേശികളെ നിയമിക്കണം.
റിയല്‍ എസ്റ്റേറ്റ്, ഐടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം തുടങ്ങിയ ഉള്‍പ്പെടെ 14 മേഖലകളില്‍ ഉള്‍പ്പെടുന്ന 68 പ്രൊഫഷണലും സാങ്കേതികവുമായ തസ്തികകളില്‍ 2024 ജനുവരി 1 മുതലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്.
സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം (20 മുതല്‍ 49 ശതമാനം വരെ ജീവനക്കാര്‍ ) സ്ഥാപനങ്ങളില്‍ 96,000 ദിര്‍ഹം പിഴയൊടുക്കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

